റിയാദ്: പൊതുനിരത്തിൽ കാറപകടമുണ്ടാക്കിയും പരസ്പരം വെടിവെച്ചും ഇരുവിഭാഗം യുവാക്കൾ തമ്മിൽ നടത്തിയ അതിക്രമത്തിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. റിയാദിന് സമീപം അൽഖർജ് പട്ടണത്തിലുണ്ടായ സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യം തീർക്കാനാണ് യുവാക്കൾ നടുറോഡിൽ ഏറ്റുമുട്ടിയത്. ആദ്യം മനപ്പൂർവം കാറു കൊണ്ടിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. വെടിയേറ്റ രണ്ടുപേർ തൽക്ഷണം മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ സംഭവം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ സൈബർ കുറ്റകൃത്യനിയമപ്രകാരം കേസെടുത്ത് അതിൽ ചിലരെയും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.