സുനീർ പുളിക്കൽ (പ്രസി), ഫൈസൽ വാഴക്കാട് (ജന. സെക്ര), ഹുസൈൻ ജമാൽ ചുങ്കത്തറ (ട്രഷ)
ജിദ്ദ: ജിദ്ദ ദഅ്വ കോഓഡിനേഷൻ കമ്മിറ്റി (വിസ്ഡം ജിദ്ദ) സെൻട്രൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റികൾ വഴി തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ 41 അംഗ പ്രവർത്തക സമിതിയെയും പ്രവർത്തകസമിതി അംഗങ്ങൾ ഒമ്പതംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുക്കുകയായിരുന്നു. ജെ.ഡി.സി.സി. ഐ.ടി വിങ് പ്രത്യേകം തയാറാക്കിയ ഓൺലൈൻ ആപ്ലിക്കേഷൻ വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. സമാപന കൗൺസിൽ മീറ്റിൽ വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി ഉൽബോധനം നിർവഹിച്ചു. സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. ഫൈസൽ വാഴക്കാട് സ്വാഗതവും നബീൽ പാലപ്പറ്റ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ചെയർമാൻ മുഹമ്മദ് ജലീൽ വളവന്നൂർ, അംഗങ്ങളായ മുഹമ്മദ് റഫീഖ് സുല്ലമി, മുസ്തഫ കൊടിയത്ത് എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ: സുനീർ പുളിക്കൽ (പ്രസി), ഫൈസൽ വാഴക്കാട് (ജന. സെക്ര), ഹുസൈൻ ജമാൽ ചുങ്കത്തറ (ട്രഷ), അബ്ദുൽ ഗഫൂർ പൂങ്ങാടൻ, മുഹമ്മദ് കുട്ടി ഐക്കരപ്പടി, അബ്ദുൽ റശീദ് ചേരൂർ (വൈ. പ്രസി), ഇഖ്ബാൽ തൃക്കരിപ്പൂർ, ജമാൽ വാഴക്കാട്, അബ്ദുൽ ഹമീദ് കൊണ്ടോട്ടി (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.