ദുബൈ: ജീവകാരുണ്യ രംഗത്തെ സംഘടനകളും സ്ഥാപനങ്ങളും സംഗമിക്കുന്ന ദിഹാദ് പ്രദര്‍ശനത്തിന് ദുബൈ ട്രേഡ് സെൻററില്‍ തുടക്കമായി. ആഗോളതലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന 600 ലധികം സ്ഥാപനങ്ങള്‍ ദിഹാദില്‍ പെങ്കടുക്കുന്നുണ്ട്. ജീവകാരുണ്യരംഗത്തെ പുതിയ കണ്ടെത്തലുകളും സാമഗ്രികളും പരിചയപ്പെടാന്‍ ഈ മേള അവസരമൊരുക്കുന്നു. കുറഞ്ഞചെലവില്‍ നിര്‍മിക്കാവുന്ന ടെൻറുകള്‍ മുതല്‍ അഭയാര്‍ഥി ക്യാന്പുകളില്‍ ഇൻറര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിവരെ മേള പരിചയപ്പെടുത്തുന്നു. വനിതാ ശാക്തീകരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലെ പെണ്‍കുട്ടികള്‍ നിര്‍മിക്കുന്ന വസ്ത്രങ്ങളും ഇവിടെ വിപണി തേടിയെത്തുന്നു. ദുബൈ ഭരണാധികാരിയുടെ പേരിലെ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്സിെൻറ ദുബൈ വാട്ടര്‍ എയ്ഡ്, ദുബൈ കെയേഴ്സ് പോലുള്ള സന്നദ്ധസംരംഭങ്ങളും ദിഹാദില്‍ സജീവ സാന്നിധ്യമാണ്. ഈ മാസം ഏഴിനാണ് പ്രദര്‍ശനം അവസാനിക്കുക. പ്രദര്‍ശനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സജീവ സാന്നിധ്യമാണ് ഹ്യൂമൻ വെല്‍ഫെയർ ഫൗണ്ടേഷനും കേരളത്തിലെ പീപ്പിള്‍സ് ഫൗണ്ടേഷനും. ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് കൈതാങ്ങ് നല്‍കുന്ന വിഷന്‍ 2026 ഉം കേരളത്തിലെ ഭവന രഹിതര്‍ക്ക് വീട് നല്‍കുന്ന പീപ്പിള്‍സ് ഹോം പദ്ധതിയുമാണ് ഇവര്‍ പരിചയപ്പെടുത്തുന്നത്.
വിഷന്‍ 2016 എന്ന പേരില്‍ ഹ്യൂമൻ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വിജയകരമായി തുടക്കമിട്ട പദ്ധതികളുടെ തുടര്‍ച്ചയാണ് വിഷന്‍ 2026. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ പദ്ധതികളും സ്കോളര്‍ഷിപ്പുകളും ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന നാഗരിക് വികാസ് കേന്ദ്ര എന്ന പദ്ധതിക്ക് പുറമെ, ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളായി വികസിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഗ്രാമീണ്‍ ദോസ്തി പദ്ധതിയുമാണ് ഫൗണ്ടേഷന്‍ ദിഹാദില്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. കേരളത്തില്‍ അര്‍ഹരായ 1500 പേര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുന്ന പദ്ധതിയുമായാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ദിഹാദില്‍ എത്തിയത്.
ഇന്ത്യയിലും കേരളത്തിലും നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് അന്താരാഷ്ട്ര സമൂഹത്തിെൻറ ശ്രദ്ധയാകര്‍ഷിക്കാനും അവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ദിഹാദിലൂടെ സാധിക്കുന്നുണ്ടെന്ന് ഇന്ത്യയില്‍ നിന്നെത്തിയവര്‍ ചൂണ്ടിക്കാട്ടി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി പി.സി. ബഷീർ, ഹ്യൂമന്‍ വെൽഫെയര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ. പി.കെ. നൗഫൽ, വൈസ് ചെയര്‍മാന്‍ മമ്മൂണ്ണി മൗലവി തുടങ്ങിയവർ ദിഹാദില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.