നജ്റാൻ: നജ്റാനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കിങ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നഴ്സുമാരെ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സന്ദർശിച്ചു. ഡോക്ടർമാരുമായി അദ്ദേഹം ചികിത്സ പുരോഗതി വിലയിരുത്തുകയും രോഗവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
കോൺസുലേറ്റിെൻറ ഭാഗത്തു നിന്നും എല്ലാ സഹായവും സഹകരണവും ഉറപ്പു നൽകിയ കോൺസൽ ജനറൽ നഴ്സുമാർക്ക് രോഗമുക്തി ആശംസിച്ചു.
ഹംന മറിയം (കോൺസൽ, കോമേഴ്സ്), മുഹമ്മദ് ഷമീം (കോഓഡിനേറ്റർ, യു.എൻ.എ മക്ക ), അബൂബക്കർ (കോഓഡിനേറ്റർ, യു.എൻ.എ നജ്റാൻ), സമീന (ഡെപ്യൂട്ടി നഴ്സിങ് ഡയറക്ടർ), സിന്ധു (നഴ്സിങ് ക്വാളിറ്റി) എന്നിവർ കോൺസൽ ജനറലിെൻറ കൂടെ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.