റിയാദ്: മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡൻറും നിലമ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശിെൻറ ആകസ്മിക മരണം ജനാധിപത്യ-മതേതര ചേരിക്ക് വലിയ നഷ്ടമാണെന്ന് ഒ.ഐ.സി.സി റിയാദ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം. പൊതു പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു വി.വി. പ്രകാശ്. നിയമസഭ െതരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകാശിനുണ്ടായിരുന്നു. മലസിലെ ഭാരത് റസ്റ്റാറൻറിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജില്ല ആക്ടിങ് പ്രസിഡൻറ് അമീർ പട്ടണത്ത് അധ്യക്ഷത വഹിച്ചു.
സെൻറർ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള, സലിം കളക്കര, റസാഖ് പൂക്കോട്ടുംപാടം, രഘുനാഥ് പറശ്ശിനിക്കടവ്, സജി കായംകുളം, സുഗതൻ നൂറനാട്, അബ്ദുൽ കരീം കൊടുവള്ളി, ബഷീർ കോട്ടയം, സൈനുദ്ദീൻ പട്ടാമ്പി, ഷാറഫ് ചിട്ടൻ, റഫീഖ് കുപ്പനത്ത്, അൻസാർ വാഴക്കാട്, ബഷീർ കോട്ടക്കൽ, ഷാജി മുളക്കുഴ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ്എടക്കര സ്വാഗതവും വഹീദ് വാഴക്കാട് നന്ദിയും പറഞ്ഞു. ദമ്മാം: മലപ്പുറം ജില്ല കോൺഗ്രസ് പ്രസിഡൻറും നിലമ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥിയുമായ അഡ്വ. വി.വി. പ്രകാശിെൻറ വേര്‍പാടില്‍ അല്‍ഖോബാര്‍ കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അനുശോചിച്ചു. വിദ്യാര്‍ഥി യുവജന കാലംതൊട്ടു പൊതുപ്രവര്‍ത്തന രംഗത്ത് സംശുദ്ധ രാഷ്ട്രീയത്തിെൻറ ഉടമയായ പ്രകാശിെൻറ വേർപാട് കേരളീയ പൊതുസമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.