ജിദ്ദ: മക്ക മേഖലയിലെ വാദി ഹലി ഡാമിെൻറ ഷട്ടർ തുറന്നിടാൻ പരിസ്ഥിതി-ജല-കൃഷി മന്ത്രാ ലയം ഒരുങ്ങുന്നു. മുഹർറം പകുതി മുതൽ ഒരു മാസത്തേക്കാണ് ഡാമിൽ സംഭരിച്ച 10 ദശലക്ഷം ക്യൂ ബിക് ജലം തുറന്നിടുക. കർഷകരുടെ ആവശ്യം പരിഗണിച്ചും ഡാമിെൻറ താഴ്ഭാഗങ്ങളിലുള്ള ക ിണറുകളിൽ വെള്ളം ലഭ്യമാക്കുന്നതിനുമാണിത്.
മേഖല ഗവർണറേറ്റ്, സിവിൽ ഡിഫൻസ്, ബന ്ധപ്പെട്ട വകുപ്പുകൾ എന്നിവയുമായി സഹരിച്ചായിരിക്കും ഇത്. 57 മീറ്റർ ഉയരത്തിൽ 254 ദശലക്ഷം വെള്ളം സംഭരിക്കാൻ കഴിയുന്നതാണ് വാദി ഹലി ഡാമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വ്യക്തമാക്കി. വെള്ളം തിരിച്ചുവിടാൻ നാല് ഷട്ടറുകൾ ഒരുക്കിയിട്ടുണ്ട്.
ജനുവരി ഒന്നുമുതൽ ജൂലൈ 31വരെ ഏഴ് മാസങ്ങളിൽ 30.9 ദശലക്ഷം ക്യൂബിക് ജലം ഡാമിലെ തടാകത്തിലെത്തിയിട്ടുണ്ട്. നിലവിൽ 106.7 ദശലക്ഷം ക്യുബിക് ജലമുണ്ട്. ഏകദേശം ഒരു ലക്ഷം ക്യൂബിക് ജലം ദിവസവും ഡാമിൽ നിന്ന് പമ്പ് ചെയ്യുന്നുണ്ട്. ഒക്ടോബർ വരെ 24 ദശലക്ഷം ക്യുബിക് ജലം കൂടി ഡാമിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
1431ലാണ് വാദി ഹലി ഡാം നിർമിച്ചത്. ഖുൻഫുദ മേഖലയിലുള്ള ഡാം രാജ്യത്തെ തെക്കുപടിഞ്ഞാറ് ഭാഗത്ത് വെള്ളം സംഭരിക്കുന്നതിന് കോൺക്രീറ്റ് കൊണ്ട് നിർമിച്ച പ്രധാന ഡാമുകളിലൊന്നാണ്. മക്ക, ഖുൻഫുദ, അലീത്, മഹാഇൽ, അസീർ എന്നിവിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാനുള്ള ശുദ്ധീകരണ സ്റ്റേഷനും സ്ഥലത്തുണ്ട്. ദിവസവും ഒരു ലക്ഷം ക്യൂബിക് ജലം എന്ന കണക്കിൽ 36.5 ദശലക്ഷം ക്യൂബിക് ജലം വർഷത്തിൽ ഡാമിൽനിന്ന് പമ്പ് ചെയ്യുന്നുണ്ട്. ഡാമിെൻറ ഷട്ടർ തുറന്നിടുന്ന സമയങ്ങളിൽ താഴ്വരയിലെ കനാലുകൾക്കടുത്ത് നിന്ന് മാറി നിൽക്കണമെന്നും സുരക്ഷ സംബന്ധിച്ച് പുറത്തിറക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.