ജിദ്ദ: മയക്കുമരുന്നിനെതിരായ യുദ്ധം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് പറഞ്ഞു. മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് ബിൻ സാഇദ് അൽഖർനി, കിഴക്കൻ മേഖലയിലെ ലഹരിവിരുദ്ധ പ്രവർത്തന മേധാവികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ എല്ലാ മേഖലകളിലെയും സുരക്ഷ ഉദ്യോഗസ്ഥർ രാജ്യത്തിന്റെയും യുവാക്കളുടെയും സുരക്ഷയെ ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് ദൃഢനിശ്ചയത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരെയും അതിന്റെ വ്യാപാരികളെയും നിരീക്ഷിക്കാനും കണ്ടെത്താനും അവരുടെ ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാനും എല്ലാ സുരക്ഷ വിഭാഗവും നടത്തുന്ന ശ്രമങ്ങളെ മന്ത്രി പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.