മുൻകൂർ​ അനുമതിയില്ലാതെ സൗദി പൗരന്മാർ​ 12 രാജ്യങ്ങളിലേക്ക്​ പോകരുതെന്ന്​ മുന്നറിയിപ്പ്​​

ജിദ്ദ: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്ന​തിനെതിരെ പൗരന്മാർക്ക്​ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി​. മാർച്ച്​ 31 മുതൽ കര, ​ േവ്യാമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ്​ പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തി​െൻറ മുന്നോടിയായാണ്​ ഇൗ മുന്നറിയിപ്പ്​​. ലിബിയ, സിറിയ, ലബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, അഫ്​ഗാനിസ്​ഥാൻ, വെനിസ്വേല, ബെലാറസ്​ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക്​ മുമ്പ്​​ ബന്ധപ്പെട്ട വകുപ്പിൽ നിന്ന്​ അനുമതി വാങ്ങണമെന്ന്​ മന്ത്രാലയം വ്യക്തമാക്കി​.

കോവിഡ്​ ഇതുവരെ നിയന്ത്രണ വിധേയമല്ലാത്തതും ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്​ റിപ്പോർട്ട്​ ചെയ്​തതുമായ രാജ്യങ്ങളിലേക്ക്​ പോകാനാണ്​ മുൻകുട്ടി അനുമതി വേണ്ടത്​. മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ നിലവിലുള്ള സൗദി പൗരന്മാരോ അവിടേക്ക്​ പോകുന്നവരോ അവിടുത്തെ സൗദി എംബസികളിൽ അടിയന്തിരമായി പേരുകൾ രജിസ്​റ്റർ ചെയ്യണം. അനുവദനീയ രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണം.

രാഷ്​ട്രീയ സാമൂഹിക അസ്ഥിരതയും കോവിഡ്​ ബാധ നിലനിൽക്കുന്നതുമായ സ്ഥലങ്ങളിൽ നിന്നു മാറിനിൽക്കണം. എവിടെയായാലും ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും അഭ്യന്തര മന്ത്രാലയം നിർദേശിച്ചു. വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും യാത്രക്ക്​ മാർച്ച്​ 31 മുതൽ അനുമതി നൽകുമെന്ന്​ ജനുവരി എട്ടിന്​ മന്ത്രാലയം അറിയിച്ചിരുന്നു. അതി​െൻറ തുടർച്ചയായാണ്​ ഇപ്പോഴ​ത്തെ യാത്ര സംബന്ധിച്ച മുന്നറിയിപ്പെന്ന്​ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക്​ പോകുന്ന പൗരന്മാരുടെ സുരക്ഷക്ക്​ രാജ്യം കാണിക്കുന്ന അതീവ താൽപര്യത്തി​െൻറ ഭാഗമാണിത്​​. ചില രാജ്യങ്ങളിലെ സുരക്ഷ സാഹചര്യങ്ങളും അസ്ഥിരതയും കോവിഡ്​ വ്യാപനം തുടരുന്നതും പുതിയ വൈറസ്​ പൊട്ടിപുറപ്പെടുന്നതും കണക്കിലെടുത്താണെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.