റിയാദ്: വയനാട്, കോഴിക്കോട് ജില്ലകളിൽ സംഭവിച്ച പ്രകൃതി ദുരന്തങ്ങളിൽ യാതനയനുഭവിക്കുന്നവർക്ക് ആശ്വാസമായി റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’. ആദ്യഘട്ടമായി 30 ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും. വയനാട്ടിലെയും കോഴിക്കോട്ടെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കോഴിക്കോടൻസ് പ്രതിനിധികളുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിലങ്ങാട് പ്രദേശത്തിനാണ് മുൻഗണന നൽകുന്നത്.
വയനാട് സന്ദർശന വേളയിൽ സ്ഥലം എം.എൽ.എ ടി. സിദ്ദീഖുമായി അദ്ദേഹത്തിന്റെ ഓഫിസിലെത്തി സംഘാംഗങ്ങൾ ചർച്ച നടത്തി. ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ മുനീബ് പാഴൂർ, ഉമർ മുക്കം, ഫാസിൽ വേങ്ങാട്ട്, നവാസ് ഓപ്പീസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ദുരിതാശ്വാസ ഫണ്ട് ശേഖരണ ഉദ്ഘാടനം സിറ്റിഫ്ലവർ എം.ഡി ടി.എം. അഹമ്മദ് കോയ നിർവഹിച്ചു.
പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ തയാറാക്കുന്നതിനായി ഫിനാൻസ് ലീഡ് ഫൈസൽ പൂനൂരിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. റാഫി കൊയിലാണ്ടി, വി.കെ.കെ. അബ്ബാസ്, കബീർ നല്ലളം, സഹീർ മുഹ്യുദ്ദീൻ.
ഹസൻ ഹർഷദ് ഫറോക്ക്, റാഷിദ് ദയ, കെ.സി. ഷാജു, ഉമർ മുക്കം, മുനീബ് പാഴുർ, അഷ്റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ ബിൻ അഹമ്മദ്, മുഹമ്മദ് ഷഹീൻ, ഫാസിൽ വേങ്ങാട്ട്, പി.കെ. റംഷിദ്, റിജോഷ് കടലുണ്ടി, അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, സി.ടി. സഫറുള്ള എന്നിവരാണ് മറ്റ് അംഗങ്ങൾ.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, ചമൽ, കോളിക്കൽ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിര സഹായമായി 250 പേർക്കുള്ള ഭക്ഷണവും ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് ഭക്ഷണ സാധന കിറ്റും നേരത്തെ കോഴിക്കോടൻസ് വിതരണം ചെയ്തിരുന്നു. സംഘടനക്കുള്ള കട്ടിപ്പാറ പഞ്ചായത്തിന്റെ പ്രശംസാഫലകം എക്സിക്യൂട്ടിവ് മെമ്പർ നവാസ് ഓപ്പീസ് ഏറ്റുവാങ്ങി.
വാർത്താസമ്മേളനത്തിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ, വെൽഫെയർ ലീഡ് റാഷിദ് ദയ, മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്യുദ്ദീൻ, ഫൗണ്ടർ മെംബർ മുനീബ് പാഴൂർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.