റിയാദ്: നോമിനേഷൻ ഫയലിൽ ഉൾപ്പെടുത്തിയിരിക്കുന്ന കൃത്യവും വിശദവുമായ പ്ലാനുകൾ അനുസരിച്ച് ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന രാജ്യത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി മാറ്റാൻ ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി അക്ഷീണം പ്രവർത്തിക്കുമെന്ന് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സമർപ്പിച്ച സൗദി ഫയലിന്റെ വിശദാംശങ്ങൾ ഫിഫ വെളിപ്പെടുത്തിയ അവസരത്തിലാണ് കായിക മന്ത്രി ഇക്കാര്യം പറഞ്ഞത്. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമത്തിന് നൽകുന്ന പ്രത്യേക ശ്രദ്ധക്കും മികച്ച പിന്തുണക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും കായികമന്ത്രി നന്ദി പറഞ്ഞു.
ലോകകപ്പ് നമ്മുടെ പുരാതന ഫുട്ബാൾ പൈതൃകവും ഗെയിമിനോടുള്ള നമ്മുടെ വലിയ അഭിനിവേശവും സമന്വയിപ്പിക്കുന്നതായിരിക്കും. ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള 48 ടീമുകളെയും എത്തിച്ച് ഏറ്റവും മികച്ച നിലയിൽ അസാധാരണമായ ഒരു ടൂർണമെൻറ് ഞങ്ങൾ അവതരിപ്പിക്കുമെന്നും കായിക മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.