ഡബ്ല്യു.എം.എഫ് ഇഫ്താർ സംഗമം
ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അസീസിയ ഖാൻ ചാച്ച റസ്റ്റാറൻറിൽ നടന്ന സംഗമത്തിൽ ‘സിജി’ ഗ്ലോബൽ ട്രഷറർ കെ.ടി. അബൂബക്കർ റമദാൻ സന്ദേശം നൽകി.
പ്രസിഡൻറ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. 2021-22 വർഷത്തെ വിദ്യാഭ്യാസ മികവിനുള്ള അവാർഡ് ജോയൻറ് സെക്രട്ടറി ശ്രീജിത്ത് ഭാസ്കരന്റെ നേതൃത്വത്തിൽ ദേവീകൃഷ്ണ റെജികുമാർ, മുഹമ്മദ് റോഷൻ സമീർ, അൻഷു ഷിബു എന്നീ വിദ്യാർഥികൾക്ക് ഗ്ലോബൽ വിദ്യാഭ്യാസ പരിശീലന കോഓഡിനേറ്റർ നിസാർ യൂസഫ്, മിഡിൽ ഈസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി നസീർ വാവക്കുഞ്ഞ്, സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി വിലാസ് കുറുപ്പ് തുടങ്ങിയവർ കൈമാറി.
സൗദി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മുഹമ്മദ് ബൈജു, എക്സിക്യൂട്ടിവ് മെംബർ ജാൻസി മോഹൻ, ജിദ്ദ കൗൺസിൽ വൈസ് പ്രസിഡൻറ് മോഹൻ ബാലൻ, വനിത കമ്മിറ്റി ഭാരവാഹികളായ റൂബി സമീർ, സോഫിയ ബഷീർ, പ്രിയ സന്ദീപ്, സുശീല കൊരുത്തു തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഉണ്ണി തെക്കേടത്ത് സ്വാഗതവും ട്രഷറർ സജി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.