യാംബു: ഐക്യരാഷ്ട്രസഭയുടെ (യു.എൻ) നേതൃത്വത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുള്ള അന്താരാഷ്ട്ര ദിനാചരണ ഭാഗമായി യാംബുവിൽ ചേംബർ ഓഫ് കോമേഴ്സ് ആഭിമുഖ്യത്തിൽ ശിൽപശാല സംഘടിപ്പിച്ചു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമം കുറക്കാനും സമൂഹത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങളെക്കുറിച്ചും സ്ത്രീ സ്വയം ശാക്തീകരിക്കപ്പെടുന്നതിനെ കുറിച്ചുമൊക്കെ പരിപാടിയിൽ ചർച്ചകൾ നടന്നു. നവംബർ 25നാണ് യു.എൻ സ്ത്രീകൾക്കെതിരായ അതിക്രമം ഇല്ലാതാക്കാനുള്ള അന്താരാഷ്ട്രദിനമായി ആചരിക്കുന്നത്.
ഈ ദിനാചരണത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ നടന്നുവരാറുണ്ട്. യാംബു ചേംബർ ഓഫ് കോമേഴ്സിെൻറ കീഴിലെ വനിത ശാക്തീകരണ സമിതി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ യാംബു ഗവർണർ സഹദ് അൽ സുഹൈമി അധ്യക്ഷത വഹിച്ചു. ചേംബർ ഓഫ് കോമേഴ്സ് സമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ചേംബർ മേധാവി അഹമ്മദ് അൽ ശഖ്ദലി ഉദ്ഘാടനം ചെയ്തു.
സെമിനാറിലെ വിവിധ സെഷനുകളിൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ സൈക്കോളജിക്കൽ ആൻഡ് ഫാമിലി കൗൺസിലറായ ഡോ. റിമ അൽ ഇബ്രാഹിമിയും ത്വയ്ബ സർവകലാശാലയിലെ മാനസികാരോഗ്യ വിഭാഗം അസി. പ്രഫസറായ ഡോ. അഹൂദ് അൽ റാഹിലിയും വിഷയാവതരണം നടത്തി.'നിങ്ങളുടെ അവകാശം അറിയുക, സ്വയം സംരക്ഷിക്കുക' ശീർഷകത്തിൽ അഭിഭാഷകരും നിയമോപദേശകരുമായ അബ്ദുല്ല അൽ ജുഹാനിയും റീം അൽ ദർബിയും സംവദിച്ചു. കുട്ടികൾക്കായുള്ള ശിൽപശാല, ഡ്രോയിങ്ങുകളുടെ വിശകലനം, കുടുംബത്തെക്കുറിച്ചുള്ള പെയിൻറിങ്, അക്രമ സംഭവങ്ങളും കൈകാര്യം ചെയ്യാനുള്ള വഴികളും അവലോകനം ചെയ്യുന്ന ബോധവത്കരണ വിഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.
സ്ത്രീകൾക്ക് തൊഴിൽരംഗത്ത് കൂടുതൽ അവസരം ഉണ്ടാക്കുകയും തൊഴിലിടങ്ങളിലും മറ്റും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിെൻറ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത ബോധവത്കരണപരിപാടികൾ നടന്നുവരുന്നുണ്ട്. തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്ത നിരക്ക് 20 ശതമാനത്തിൽനിന്ന് 30 ശതമാനമാക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2030 െൻറ പ്രഖ്യാപിത പദ്ധതികൾ ഇതിനകം വിജയം കണ്ടുവരുകയാണ്. സൗദി സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്നത് വിഷൻ 2030െൻറ മുൻഗണനകളിലൊന്നാണെന്ന് ചേംബർ മേധാവി അഹമ്മദ് അൽ ശഖ്ദലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.