ജിദ്ദ: വനിതകൾക്കുള്ള ലോക തൈക്വാൻഡോ ചാമ്പ്യൻഷിപ്പ് സൗദി അറേബ്യയിൽ നടക്കും. സൗദി തൈക്വാൻഡോ ഫെഡറേഷൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ റിയാദ് സ്റ്റേഡിയത്തിലെ സ്പോർട്സ് ഹാളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 36 രാജ്യങ്ങളിൽനിന്നുള്ള 171ലധികം കളിക്കാരും പരിശീലകരും സാങ്കേതിക വിദഗ്ധരും പെങ്കടുക്കും. സൗദി ദേശീയ ടീമിൽ 10 കളിക്കാരുണ്ടായിരിക്കും. സൗദി അറേബ്യയിൽ ആദ്യമായാണ് തൈക്വാൻഡോ ചാമ്പ്യൻഷിപ്പ് നടക്കുന്നതെന്ന് സൗദി തൈക്വാൻഡോ ഫെഡറേഷൻ മേധാവി ഷദ്ദാദ് അൽഅംരി പറഞ്ഞു. വനിതാ ലോക ചാമ്പ്യൻഷിപ്പ് സൗദിയിൽ നടത്തുകയെന്നത് ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഗെയിമെടുത്ത ചരിത്രപരമായ തീരുമാനമാണ്. ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും ഷദ്ദാദ് അൽഅംരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.