അൽഖോബാർ: തൊഴിൽ പ്രശ്നത്തിൽപെട്ട് നാട്ടിലേക്കു മടങ്ങിയ തിരുവനന്തപുരം സ്വദേശികളായ പ്രവാസി കുടുംബത്തിന് പ്രവാസി സാംസ്കാരിക വേദി അൽഖോബാർ മേഖല 25,000 രൂപ ധനസഹായം കൈമാറി. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു മടങ്ങേണ്ടിവന്ന തിരുവനന്തപുരം കരംകുളം സ്വദേശികളാണ് നിത്യചെലവിന് പ്രയാസം നേരിട്ടത്. ധനസഹായം തിരുവനന്തപുരം മേഖല പ്രതിനിധി റാഷിദ ഷാജഹാൻ പ്രവാസി വനിതാ വിഭാഗം പ്രസിഡൻറ് ജുബൈരിയ ഹംസയിൽനിന്ന് ഏറ്റുവാങ്ങി. ആരിഫ നജ്മുസമാൻ, അനീസ സിയാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.