ജിദ്ദ: സൗദിയിൽ 45 വർഷവും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത മംഗലാപുരം സ്വദേശി സയ്യിദ് ഷാഹുൽ ഹമീദ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു. ഇത്രയും ദീര്‍ഘകാലം ഒരേ കമ്പനിയിൽ ജോലി ചെയ്യാന്‍ സാധിച്ചത് ഒരു അപൂർവതയായി മാറിയിരിക്കുകയാണ്. സൗദിയിലെ ജുബൈൽ, ജിദ്ദ, അൽ ഖോബാർ, റിയാദ് എന്നിവിടങ്ങളില്‍ ഇതേ കമ്പനിയുടെ ബ്രാഞ്ചുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. അവസാനം സ്വന്തം ഇഷ്ടപ്രകാരം വിരമിച്ചാണ് മടക്കം.
സാമൂഹികപ്രവർത്തകൻ കൂടിയായ അദ്ദേഹം ഐ.എം.സി.സി ജി.സി.സി കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരിയും മുൻ ട്രഷററും സൗദി നാഷനൽ കമ്മിറ്റി മുൻ പ്രസിഡൻറും ആയിരുന്നു. ഐ.എൻ.എൽ രൂപവത്കരണകാലം മുതൽ അദ്ദേഹം ഐ.എം.സി.സിയുടെ നേതൃത്വത്തില്‍ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുൽ ഫലാഹ് ഉൾപ്പടെയുള്ള മറ്റ് സാംസ്കാരിക കൂട്ടായ്മകളുടേയും സ്ഥാപകരിലൊരാളും സൗദിയിലെ കർണാടക പ്രവാസികൾക്കിടയിലെ സജീവ സംഘാടകനുമായിരുന്നു അദ്ദേഹം.
ഐ.എം.സി.സി ജി.സി.സി കമ്മിറ്റി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. പ്രഫ. എ.പി. അബ്ദുൽ വഹാബ് യോഗം ഉദ്ഘാടനം ചെയ്തു. ഒരേ കമ്പനിയിലെ നീണ്ട നാലര പതിറ്റാണ്ട് കാലത്തെ സേവനം അദ്ദേഹത്തിെൻറ സത്യസന്ധ്യതയും അർപ്പണ മനോഭാവവുമാണ് തെളിയിക്കുന്നതെന്നും ഇത് പ്രവാസികളുൾപ്പടെ എല്ലാവർക്കും മാതൃകയാക്കേണ്ട കാര്യമാണെന്നും എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയർമാൻ എ.എം. അബ്ദുല്ല കുട്ടി അധ്യക്ഷത വഹിച്ചു.
ഐ.എൻ.എൽ സംസ്ഥാന ആക്റ്റിങ് പ്രസിഡൻറ് കെ.പി. ഇസ്മാഈൽ, സി.പി. നാസർ കോയ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്, ഐ.എന്‍എ.ൽ സംസ്ഥാന സെക്രട്ടറി സത്താര്‍ കുന്നിൽ, സൗദി ഐ.എം.സി.സി മുൻ പ്രസിഡൻറ് കെ.പി. അബൂബക്കർ, ഷരീഫ് താമരശ്ശേരി, ഹമീദ് മധൂർ (കുവൈത്ത്), കാസിം മലമ്മൽ (ബഹ്റൈൻ), റഷീദ് താനൂർ (യു.എ.ഇ), മൻസൂർ കൊടുവള്ളി, മജീദ് ചിത്താരി, നംശീർ ബഡേരി, ബഷീർ വളാഞ്ചേരി, നിസാർ എലത്തൂർ, ഗഫൂർ (ഖത്തർ), എ.പി.എ. ഗഫൂർ, മൻസൂർ വണ്ടൂർ, ഇബ്രാഹിം വേങ്ങര (ജിദ്ദ), മുഫീദ് കൂരിയാടൻ, ഒ.സി. നവാഫ് (ദമ്മാം), ഷരീഫ് കൊളവയൽ, നിസാം തൃക്കരിപ്പൂര്‍, ആഷിക് മലപ്പുറം, നിസാം തിരുവനന്തപുരം (യു.എ.ഇ) എന്നിവർ സംസാരിച്ചു. സയ്യിദ് ഷാഹുൽ ഹമീദ് മറുപടി പ്രസംഗം നടത്തി. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ജനറൽ കൺവീനർ പി.പി. സുബൈർ സ്വാഗതവും ട്രഷറർ പുളിക്കൽ മൊയിതീൻ കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.