കോവിഡ് കാലത്ത് വേറിട്ട ശില്പശാലയുമായി ഡോ. ഇസ്മായിൽ മരിതേരി

ജിദ്ദ: കോവിഡ് മഹാമാരി എല്ലാം സ്തംഭിപ്പിച്ച കാലത്ത്​  വേറിട്ടൊരു ഒാൺലൈൻ ശിൽപശാലയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ജിദ്ദയിലെ കിങ് അബ്ദുൽ അസിസ് യൂനിവേഴ്സിറ്റി അധ്യാപകനായ ഡോ. ഇസ്മായിൽ മരിതേരി. നേരത്തെ വിവിധ കലാലയങ്ങളിലായി താൻ പഠിപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച മൈ പ്രീഷ്യസ്​ ജെംസ് (എം.പി.ജി) എന്ന കൂട്ടായ്മയുടെ ഭാഗമായാണ് 'മൈ പ്രീഷ്യസ്​ ലിറ്റിൽ ജെംസ്' എന്ന പേരിൽ ശിൽപശാല ആരംഭിച്ചത്. എം.പി.ജി ഗ്രൂപ്പ് അംഗങ്ങളുടെ മക്കളാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.

സെപ്​റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിലാണ് ആറാഴ്ച നീണ്ടു നിൽക്കുന്ന ശിൽപശാല തുടങ്ങിയത്​. ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചീഫ് മെൻറർ ഡോ. ഇസ്മയിൽ മരിതേരി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ (പ്രിൻസിപ്പൽ, നൊച്ചാട് എച്ച്.എസ്.എസ്), ഡോ. രശ്മി (കേരള യൂനിവേഴ്സിറ്റി), ഡോ. അബ്ദുല്ല (കിങ് അബ്ദുള്ള യൂനിവേഴ്‌സിറ്റി, ജിദ്ദ),  ഡെൽസി ജോസഫ് (പ്രിൻസിപ്പൽ, മോഡൽ സ്കൂൾ തിരുവനന്തപുരം), ഷർമിന ടീച്ചർ യു.എ.ഇ, ബിസ്മ ടീച്ചർ ശ്രീനഗർ, ആബിദ് കരുവണ്ണൂർ എന്നിവർ സംസാരിച്ചു. അശ്വിൻ രാജ്, ഡോ. ഷിംല, അജ്സൽ എന്നിവർ നേതൃത്വം തൽകി. 

ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ ശിൽപശാല ഉദ്ഘാടനം ചെയ്യുന്നു

 വ്യത്യസ്ത ക്ലാസുകളിൽ പഠിക്കുന്ന 30 കുട്ടികളെ മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, മാണിക്യം  എന്നീ ഗ്രൂപ്പുകളായി തിരിച്ചാണ്​ പരിശീലനങ്ങൾ നടത്തുന്നത്​. അധ്യാപികമാരായ മീനു തൃശ്ശൂർ, രമാദേവി നിലമ്പൂർ, നജ്മ കൂട്ടാലിട, ജസ്റ്റിൻ ജോസ് യു.എ.ഇ,  ജിതിൻ ബാലുശ്ശേരി എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്​. കുട്ടികളിലെ പഠന-ജീവിത നൈപുണ്യങ്ങൾക്കൊപ്പം നേതൃത്വ ഗുണവും സർഗാത്മകതയും പ്രകൃതി സ്നേഹവും സേവന മനോഭാവവും വളർത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ശിൽപശാലയുടെ ഭാഗമായി നടക്കുന്നു. ലോക്​ഡൗൺ കാലം ക്രിയാത്മകമായി വിനിയോഗിക്കാൻ കഴിയുന്നതി​െൻറ സന്തോഷത്തിലാണ് കുട്ടികളും അവരുടെ മാതാപിതാക്കളും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.