ജിദ്ദ: തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ലോകകപ്പ് ഏഷ്യന്‍ യോഗ്യതമത്സരത്തിൽ സൗദി ജപ്പാനെതിരെ സ്വന്തമാക്കിയത് ഏകപക്ഷീയ ജയം. പൂഴിയിട്ടാൽ നിലത്തുവീഴാത്തവിധം ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയായിരുന്നു ആതിഥേയരുടെ വിജയം. 72ാം മിനിറ്റിൽ ഫാരിസ് അൽ വർഖാനാണ് വിജയ ഗോൾ നേടിയത്. ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കോവിഡിനുശേഷം ഗാലറിയിൽ 100 ശതമാനം ഇരിപ്പിടത്തിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടായശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. 12 വയസ്സിനു താഴെയുള്ള കുട്ടികളൊഴികെ എല്ലാ പ്രായത്തിലുമുള്ള കാണികളെ ഗാലറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. 51,000ത്തോളം കാണികൾ ഗാലറിയിലുണ്ടായിരുന്നു. ഈമാസം 12ന് ചൈനക്കെതിരെയാണ് സൗദിയുടെ അടുത്ത മത്സരം. കളി കാണാൻ നിരവധി മലയാളികളും ഗാലറിയിലുണ്ടായിരുന്നു.
വൻ ആരവങ്ങളോടെയാണ് സൗദിയുടെ വിജയാഘോഷം ഗാലറിയിൽ അരങ്ങേറിയത്. റോഡുകളിലും ഗാലറിക്കു പുറത്തും രാത്രി ഏറെ വൈകിയും സൗദിയുടെ വിജയം ആഘോഷിക്കുകയാണ് സ്വദേശികളും വിദേശികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.