സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്

മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ സ​ന്ധി​യി​ല്ലാ സ​മ​ര​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി

റി​യാ​ദ്​: രാ​ജ്യ​ത്തി​​ന്‍റെ സു​ര​ക്ഷ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന എ​ല്ലാ​ത്തി​നെ​യും ഞ​ങ്ങ​ൾ ശ​ക്ത​മാ​യി നേ​രി​ടു​ക​യാ​ണെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ സ​ഊ​ദ്​ പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ രാ​ജ്യം അ​തി​​ന്‍റെ എ​ല്ലാ ശേ​ഷി​യും ഉ​പ​യോ​ഗി​ച്ച്​ സ​ന്ധി​യി​ല്ലാ സ​മ​ര​ത്തി​ലാ​ണ്. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ന്ന​തി​നെ ചെ​റു​ക്കു​ന്ന​തി​നും ഇ​ട​പാ​ടു​ക​ൾ ത​ട​യു​ന്ന​തി​നും ക​ച്ച​വ​ട​ക്കാ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തി​നും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ത​ന്നെ ആ​വി​ഷ്​​ക​രി​ച്ചാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. അ​സാ​ധാ​ര​ണ​മാ​യ ശ്ര​മ​ങ്ങ​ളാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ തു​ട​രു​ന്ന​തെ​ന്നും ലോ​ക ല​ഹ​രി വി​രു​ദ്ധ​ദി​ന​ത്തി​ൽ ‘എ​ക്സി​’​ൽ പ​ങ്കു​വെ​ച്ച പോ​സ്​​റ്റി​ൽ മ​ന്ത്രി പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന്​ എ​ന്ന വി​പ​ത്തി​നെ നേ​രി​ടു​ന്ന​തി​നും നി​ര​വ​ധി നേ​ട്ട​ങ്ങ​ളും വി​ജ​യ​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കു​ന്ന എ​ല്ലാ​റ്റി​നെ​യും ശ​ക്ത​മാ​യും ദൃ​ഢ​മാ​യും നേ​രി​ടാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - World Drug Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.