ദമ്മാം: വേൾഡ് മലയാളി കൗൺസിൽ അൽ ഖോബാർ ചാപ്റ്ററിന് കീഴിലുള്ള ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ബിസിനസ് കോൺക്ലേവ് അടുത്തമാസം 30ന് അൽ ഖോബാറിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും. ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെടാനും ആശയങ്ങൾ പങ്കിടാനും ഒരു മികച്ച അവസരമായിരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൗദിയിലെയും കേരളത്തിലെയും ബിസിനസ് നേതാക്കൾ, സംരംഭകർ, പ്രഫഷനലുകൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
ഡിബേറ്റുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, പരിശീലനങ്ങൾ എന്നിവ നടക്കും. ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്കൊപ്പം പ്രവർത്തിക്കുന്ന സംഘടനയാണ് വേൾഡ് മലയാളി കൗൺസിലെന്ന് സംഘാടകർ വിശദീകരിച്ചു.
പ്രസിഡൻറ് ഷമീം കാട്ടാക്കട, ചെയർമാൻ അഷ്റഫ് ആലുവ, ബിസിനസ് ഫോറം ചെയർമാൻ സി.കെ. ഷഫീഖ്, മുഖ്യ രക്ഷാധികാരി മൂസക്കോയ, മിഡിലീസ്റ്റ് വൈസ് പ്രസിഡൻറ് നജീബ് അരഞ്ഞിക്കൽ, ഗുലാം ഹമീദ് ഫൈസൽ, അജീം ജലാലുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡൻറ് ഷമീം കാട്ടാക്കട അധ്യക്ഷത വഹിച്ചു.
പ്രമുഖ വ്യവസായിയും യു.ഐ.സി കമ്പനി എം.ഡിയുമായ അബ്ദുൽ മജീദ് ബദറുദ്ദീൻ, ബി.പി.എൽ കാർഗോ സി.ഇ.ഒ മുഹമ്മദ് സൂഫിയാൻ നൽകി പ്രകാശനം നിർവഹിച്ചു.
സ്പാർക്ക് ക്ലാസ് സി.ഇ.ഒ അരുൺ നായർ വിമൻസ് ഫോറം പ്രസിഡൻറ് ഷംല നജീബ്, സെക്രട്ടറി അനു ദിലീപ്, ട്രഷറർ രതി നാഗ, മിഡിലീസ്റ്റ് ട്രഷറർ അർച്ചന അഭിഷേക് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി ദിനേശ് സ്വാഗതവും ട്രഷറർ അജീം ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. ദിലീപ് കുമാർ, അപ്പൻ മേനോൻ, നിഷാദ് കുറ്റ്യാടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.