റിയാദ്: വയനാട് പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥ് എന്ന വിദ്യാർഥിയെ അതിക്രൂരമായി മർദിച്ചുകൊന്ന സംഭവത്തിൽ വേൾഡ് മലയാളി കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി. കോളജ് കാമ്പസുകളിൽ നടക്കുന്ന ഇത്തരം അക്രമങ്ങളിൽ കോളജിനും ഗവൺമെന്റിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
സിദ്ധാർഥിന്റെ മൃഗീയ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും കൊലപാതകത്തിൽ ഉത്തരവാദികളായവരെയും നിയമത്തിനുമുന്നിൽകൊണ്ടുവന്നു പരമാവധി ശിക്ഷ നൽകി, കോളജ് കാമ്പസിലിത്തരം കിരതവാഴ്ചകൾ അവസാനിപ്പിക്കണം എന്ന് യോഗം ഒന്നടങ്കം ആവശ്യപ്പെട്ടു. ഡോ. ഷൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.