ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ വർണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മാർഷൽ വില്ലേജിനു സമീപമുള്ള സബ്വ്വ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടിയിൽ പൂക്കളം, വിഭവസമൃദ്ധമായ സദ്യ, മാവേലി മന്നനെ വരവേറ്റുകൊണ്ടുള്ള കേരളത്തനിമയോടെയുള്ള ഘോഷയാത്ര, കൾചറൽ വിങ്ങിന്റെ നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഓണവുമായി ബന്ധപ്പെട്ട കായിക വിനോദങ്ങൾ എന്നിവ ഒരുക്കിയിരുന്നു. ജിദ്ദയിലെ കല, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ മേഖലയിലെ പ്രമുഖർ ആഘോഷപരിപാടിയിൽ പങ്കെടുത്തു.
സലീന മുസാഫിർ ഓണസന്ദേശം നൽകി. ജിദ്ദ കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. നസീർ വാവാക്കുഞ്ഞു, വിലാസ് അടൂർ, മുഹമ്മദ് ബൈജു, മോഹൻ ബാലൻ, മനോജ് മാത്യു, വർഗീസ് ഡാനിയൽ, യൂനസ് കാട്ടൂർ, ബാജി നെൽപ്പുരയിൽ, ഷിബു ചാലക്കുടി, പ്രവീൺ പന്നിയോടൻ, ബഷീറലി പരുത്തിക്കുന്നൻ, ഉണ്ണി തെക്കേടത്ത്, ജാൻസി മോഹൻ, ഷിബു ജോർജ്, സോഫിയ ബഷീർ, പ്രിയ സന്ദീപ്, സുശീല ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ഋതിക, ആൻഡ്രിയ എന്നിവർ അവതാരകരായിരുന്നു. വനിതാവേദി പ്രസിഡന്റ് റൂബി സമീർ സ്വാഗതവും ട്രഷറർ സജി കുര്യാക്കോസ് നന്ദിയും പറഞ്ഞു.
മുംതാസ് അബ്ദുറഹ്മാന്റെ ഓണപ്പാട്ടോടെ ആരംഭിച്ച കലാപരിപാടികളിൽ ഡബ്ല്യു.എം.എഫ് ബാലവേദി അംഗങ്ങളായ ശ്രീനന്ദ കുറുങ്ങാട്ട്, ആൻഡ്രിയ ലിസ ഷിബു, അലീഫ മുഹമ്മദ്, അഷ്ന ബഷീർ, അനം ബഷീർ, മരിയ ഷിബു, ഗ്ലാഡിസ്, സ്നേഹ, ഡാൻ മനോജ്, ആയുഷ്, ഇഹ്സാൻ, നാദിർ, ആരോൺ തുടങ്ങിയവർ നൃത്തങ്ങൾ അവതരിപ്പിച്ചു. ഷെസിൻ ഷാനവാസ്, ജോയൽ ജോൺ ജോസ്, ജോബി തേരകത്തിനാൽ, വിവേക് പിള്ള, എബി ചെറിയാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വനിതാവേദി അംഗങ്ങളുടെ തിരുവാതിരക്കളി, മുതിർന്ന അംഗങ്ങളുടെയും കുട്ടികളുടെയും സംഘഗാനം എന്നിവ അരങ്ങേറി.
സന്ദീപ് മഹാബലിയായി വേഷമിട്ടു. തുടർ പഠനത്തിനായി ജിദ്ദയിൽനിന്നും വിടവാങ്ങുന്ന വിദ്യാർഥികളായ ഷയാൻ റിയാസ്, ആരോൺ ജോർജ് ഷിബു, ഗ്ലാഡ്സൺ എബി എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തിയ പോസ്റ്റർ മേക്കിങ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം വിതരണം ചെയ്തു. ഏതൻ മനോജ് മാത്യു, നാസ് മുഹമ്മദ് വഹീദ് (കിഡ്സ്), ഷെറാസ് മുഹമ്മദ്, ശ്രീലക്ഷ്മി ശ്രീജിത്ത്, ജോയൽ ജോൺ ജോസ് (സബ് ജൂനിയർ), ആയുഷ് സന്ദീപ്, ശ്രേയ ജോസഫ്, ഷെസിൻ ഷാനവാസ് (ജൂനിയർ), ആൻഡ്രിയ ലിസ ഷിബു, മുഹമ്മദ് ഇഹ്സാൻ, ശ്രീനന്ദ കുറുങ്ങാട്ട് (സീനിയർ) എന്നിവർ സമ്മാനത്തിനർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.