ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. അൽ അബീർ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ മിഡിലീസ്റ്റ് ജനറൽ സെക്രട്ടറി നസീർ വാവക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഷാനവാസ് വണ്ടൂർ അധ്യക്ഷത വഹിച്ചു. റൂബി സമീർ ആശംസ നേർന്നു.
യൂനസ് കോട്ടൂർ, ആൻഡ്രിയ ഷിബു തുടങ്ങിയവർ ക്രിസ്മസ്, പുതുവത്സര സന്ദേശങ്ങൾ നൽകി. ശയാൻ റിയാസ്, കൃതിക രാജീവ്, വിജിഷ ഹരീഷ്, ജാൻസി മോഹൻ, മീര ഷിബു തുടങ്ങിയവർ അണിയിച്ചൊരുക്കിയ നൃത്തസംഗീത പരിപാടികൾ ശ്രദ്ധേയമായി. സുശീല ജോസഫും ജോബി തെരക്കത്തും ഒരുക്കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരം സദസ്സിന് നവ്യാനുഭൂതിയായി.
അഭിരാമി ഹരീഷ്, അനം ബഷീർ, അലീഫ മുഹമ്മദ്, ശ്രീനന്ദ കുറുങ്ങോട്ട്, കൃതിക രാജിവ് എന്നിവർ നൃത്തം അവതരിപ്പിച്ചു. കീ ബോർഡിലും ഗിത്താറിലും ഹരിശങ്കർ ഹരീഷ്, റിഷാൻ റിയാസ്, അഭിരാമി ഹരീഷ് എന്നിവർ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. എബി ചെറിയാൻ, മുംതാസ് അബ്ദുൽ റഹ്മാൻ, വിജിഷ ഹരീഷ്, റെജികുമാർ, ജോബി തെരക്കത്ത് എന്നിവർ ഗാനം ആലപിച്ചു. ഷെയൻ റിയാസ്, ശ്രീനന്ദ സന്തോഷ് എന്നിവർ അവതാരകരായിരുന്നു. ഉണ്ണി തെക്കേടത്ത് സ്വാഗതവും സജി കുര്യാക്കോസ് നന്ദിയും പറഞ്ഞു. മോഹൻ ബാലൻ, വിലാസ് കുറുപ്പ്, മുഹമ്മദ് ബൈജു, നൗഷാദ് കാളികാവ്, ശ്രീജിത്ത് ഭാസ്കരൻ, റുബി സമീർ, പ്രിയ സന്ദീപ്, സോഫിയ ബഷീർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.