റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ നാലാമത് ദ്വിവത്സര ആഗോള സംഗമത്തിെൻറ സൗദിതല രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ ഹെൽപ് ഡെസ്ക് ഫെസിലിറ്റേറ്റർ ഡോ. ആനി ലിബു (അമേരിക്ക) വർഗീസ് ജോസഫ്, സാനു എന്നിവർക്ക് രജിസ്ട്രേഷൻ നൽകി തുടക്കംകുറിച്ചു.
ആകർഷ് രാജൻ, സജ്ന സലീം, നബീൽ പാണ്ട്യാട് തുടങ്ങിയവരുടെ മെംബർഷിപ് ഫോറം സ്വീകരിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷെൻറ നാലാമത് ദ്വിവത്സര ആഗോള സംഗമം നടക്കുന്നത് തായ്ലൻഡിലെ ബാങ്കോക്കിലാണ്. ജനുവരി 26, 27, 28 തീയതികളിലാണ് സമ്മേളനം.
റിയാദ് കൗൺസിൽ പ്രസിഡൻറ് ഷംനാസ് അയ്യൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ, റിയാദ് കൗൺസിലുകളുടെ ഫലകം നൽകി ഡോ. ആനി ലിബുവിനെ ആദരിച്ചു. ഗ്ലോബൽ ഡയറക്ടർ നൗഷാദ് ആലുവ, ഗ്ലോബൽ വൈസ് പ്രസിഡൻറ് ഷിഹാബ് കൊട്ടുകാട്, ഗ്ലോബൽ ഈവൻറ് കോഓഡിനേറ്റർ മുഹമ്മദലി മരോട്ടിക്കൽ, മിഡിലീസ്റ്റ് വൈസ് പ്രസിഡൻറ് നാസർ ലെയ്സ്, ജോയൻറ് സെക്രട്ടറി സലാം പെരുമ്പാവൂർ, സൗദി നാഷനൽ കോഓഡിനേറ്റർ ഡൊമിനിക് സാവിയോ.
നാഷനൽ പ്രസിഡൻറ് ജാഫർ ചെറ്റാലി, നാഷനൽ വൈസ് പ്രസിഡൻറ് റാഫി കൊയിലാണ്ടി, നാഷനൽ ജീവകാരുണ്യ കോഓഡിനേറ്റർ കബീർ പട്ടാമ്പി, നാഷനൽ ഐ.ടി കോഓഡിനേറ്റർ ഷംനാദ് കുളത്തൂപ്പുഴ, നാഷനൽ ഹെൽത്ത് കോഓഡിനേറ്റർ ജെസ്സി, അൽഖർജ് കൗൺസിൽ പ്രസിഡൻറ് തോമസ് ചിറക്കൽ, വിമൻസ് ഫോറം പ്രസിഡൻറ് വല്ലി ജോസ്, വിമൻസ് ഫോറം സെക്രട്ടറി അഞ്ജു അനിയൻ.
അലി ആലുവ, ഷൈജു നിലമ്പൂർ, ഹെൻറി തോമസ്, കനകദാസ്, സഹീർ മുഹിയുദ്ദീൻ, അബ്ബാസ്, മൈമൂന അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജാനിഷ് അയ്യാടൻ സ്വാഗതവും കൾചറൽ കോഓഡിനേറ്റർ അൻസാർ വർക്കല നന്ദിയും പറഞ്ഞു. ഗ്ലോബൽ കൺവെൻഷനിലേക്കുള്ള രജിസ്ട്രേഷൻ വിവരങ്ങൾക്ക് +966 560343591 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.