റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ അൽഖർജ് സ്റ്റേറ്റ് കൗൺസിൽ ഒരുക്കിയ ‘വർണോത്സവം സീസൺ മൂന്ന്’ വർണശബളമായി അരങ്ങേറി. ചെണ്ടമേളവും പഞ്ചാരിമേളവും നൃത്തനൃത്യങ്ങളും പരിപാടിക്ക് ഉത്സവ പ്രതീതി പകർന്നു. ടി.വി ഷോയായ ‘പാട്ടുറുമാലി’ലെ വിജയിയും ഗായകനുമായ ഷജീർ അബൂബക്കർ നയിച്ച ഗാനമേളയും പരിപാടിക്ക് ഇമ്പംപകർന്നു. നൃത്താധ്യാപകൻ കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ നൂപുര നൃത്തവിദ്യാലയത്തിലെ കുട്ടികളാണ് നൃത്തം അവതരിപ്പിച്ചത്. അൽഖർജ് അൽഅഫ്ജയിലെ റാമെസ് റസ്റ്റ് ഇസ്തിറാഹയിൽ നടന്ന വർണോത്സവം വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷനൽ പ്രസിഡൻറ് ജാഫർ ചെറ്റാലി ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് കൗൺസിൽ പ്രസിഡൻറ് തോമസ് ചിറക്കൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. പ്രോഗ്രാം കൺവീനർ കെ.എം. കനകലാൽ സ്വാഗതവും സ്റ്റേറ്റ് കൗൺസിൽ ജനറൽ സെക്രട്ടറി അഭിലാഷ് മാത്യു നന്ദിയും പറഞ്ഞു.
പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുറഹ്മാൻ സ്റ്റേറ്റ് കൗൺസിലിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജെസ്സി തോമസ് നേതൃത്വം കൊടുത്തു. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.