യമനില്‍ നിര്‍ണായക പോരാട്ടം; കീഴടങ്ങുന്നവര്‍ക്ക് പൊതുമാപ്പ്

റിയാദ്: യമന്‍ മുന്‍ പ്രസിഡൻറ്​ അലി അബ്​ദുല്ല സാലിഹും പോപുലര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെടുകയും സന്‍ആയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഹൂതി വിഘടന വാദികള്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യമന്‍ തലസ്ഥാനത്ത് പോരാട്ടം നിര്‍ണായക ഘട്ടത്തിൽ. അലി സാലിഹ് കൊല്ലപ്പെട്ടെങ്കിലും ഹൂതികളോടുള്ള ചെറുത്തുനില്‍പ് തുടരാന്‍ പാര്‍ട്ടി നേതാക്കള്‍ അണികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹൂതികള്‍ നടത്തിയ കടുത്ത വഞ്ചനയുടെ ഇരയായാണ് അലി സാലിഹിന് ജീവന്‍ വെടിയേണ്ടി വന്നതെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. 

അതേസമയം, യമന്‍ തലസ്ഥാനത്ത് ഒൗദ്യോഗിക സര്‍ക്കാറി​​െൻറ സ്വാധീനം വര്‍ധിച്ചുവരികയാണെന്ന് പ്രസിഡൻറ്​ അബ്​ദുറബ്ബ് ഹാദി മന്‍സൂറി​​െൻറ പക്ഷം അവകാശപ്പെട്ടു. വിഘടന വാദികളില്‍ നിന്ന് കീഴടങ്ങുന്നവര്‍ക്ക് അഭയം നല്‍കാനും പൊതുമാപ്പില്‍ ഉള്‍പ്പെടുത്താനും പ്രധാനമന്ത്രി അഹമദ് ബിന്‍ ദഗര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. യമനിലെ ഏറ്റുമുട്ടല്‍ ഏതാനും ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്നാണ് ഐക്യരാഷ്​ട്ര സഭ ആവശ്യപ്പെട്ടത്. ഐക്യരാഷ്​ട്രസഭ രക്ഷാസമിതിയുടെ കരാറി​​െൻറ അടിസ്ഥാനത്തിലുള്ള പ്രശ്നപരിഹാരത്തിന് യമനിലെ എല്ലാ കക്ഷികളും തയാറാവണമെന്നും യു.എന്‍ പ്രതിനിധി ഓര്‍മിപ്പിച്ചു. സന്‍ആയിലേക്കുള്ള വിദേശ സംഘത്തിനും ദൗത്യവാഹകര്‍ക്കും സുരക്ഷിതത്വവും സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രസിഡൻറ്​ അബ്​ദുറബ്ബ് ഹാദി മന്‍സൂര്‍ ത​​െൻറ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - yaman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.