റിയാദ്: യമനിൽ ഹൂതികൾ സ്ഥാപിച്ച കുഴി ബോംബുകൾ നിർവീര്യമാക്കുന്നതിന് 40 ദശലക്ഷം റിയാലിെൻറ സൗദി പദ്ധതി. കിങ് സൽമാൻ ഹൂമാനിറ്റേറിയൻ എയിഡ് ആൻറ് റിലീഫ് സെൻററിെൻറ നേതൃത്വത്തിലാണ് ‘മഅസം’ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നതെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കെ.എസ് റിലീഫ് ജനറൽ സൂപർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഹ് റിയാദിൽ നടത്തിയ വർത്താസമ്മേളനത്തിൽ പറഞ്ഞു. യമൻ ജനതക്ക് സുരക്ഷ ഉറപ്പുവരുത്തുക, സുരക്ഷിതമായി അടിയന്തര സഹായ വിതരണ പദ്ധതികൾ നടപ്പിലാക്കു എന്നിവയാണ് ലക്ഷ്യം. അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുക.
ഹൂതികളിൽ നിന്ന് മോചിപ്പിച്ച പ്രദേശങ്ങളിൽ ആറ് ലക്ഷം മൈനുകൾ മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. 130, 000 മൈനുകൾ കടലിലാണ്. ഇത് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാണ്. കൂഴിബോംബ് പൊട്ടി യമനിൽ 1539 മരണവും 3000 പേർക്ക് പരിക്കും സംഭവിച്ചിട്ടുണ്ട്. 900 പേർക്ക് സ്ഥായിയായ അംഗ െവെകല്യം സംഭവിച്ചു. യഥാർഥ കണക്ക് ഇതിലും അധികമുണ്ടാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദി കാഡറുകളെയും അന്താരാഷ്ട്ര വിദഗ്ധരെയും ഉൾപെടുത്തിയാണ് കുഴിബോംബ് നിർവീര്യമാക്കൽ പദ്ധതി നടപ്പിലാക്കുന്നത്. യമനിലെ സാധാരണക്കാർക്കും അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുള്ള പരിശീലനം പദ്ധതിയുടെ ഭാഗമാണ്.യമൻ വിദേശകാര്യമന്ത്രി ഖാലിദ് അൽയമാനി, ഹ്യുമൻ റൈറ്റ്സ് മിനിസ്റ്റർ മുഹമ്മദ് അസ്കർ, പദ്ധതി മാനേജർ ഒസാമ അൽ ഗൊസൈബി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. ഹൂതികൾക്കെതിരായ സൈനിക ഒാപറേഷനൊപ്പം തന്നെ മാനുഷികസഹായപദ്ധതികളൂം യമനിൽ നടക്കുന്നുണ്ടെന്ന് ഇവർ വ്യക്തമാക്കി. നിലവിൽ സഹായ വിതരണപ്രവർത്തനങ്ങളെ ഹൂതികൾ നേരിട്ട് തടസ്സപ്പെടുത്തുന്നില്ല. മോചിപ്പിച്ച പ്രദേശങ്ങളിലെ കുട്ടികളെയും സ്ത്രീകളെയും ഉപയോഗപ്പെടുത്തി സാധാരണകാർക്കുള്ള സഹായ വിതരണം തടസ്സപ്പെടുത്തുന്നതായി യമൻ മന്ത്രി ഖാലിദ് അൽയമാനിപറഞ്ഞു.
കടലിൽ മൈൻ കുഴിബോംബുകൾ സ്ഥാപിക്കുന്ന ഹൂതി നടപടിക്കെതിരെ അന്താരാഷ്ട്ര ഇടപെടൽ അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.