ജിദ്ദ: യമനിൽ സാധാരണ ജീവിതം തിരിച്ചുകൊണ്ടുവരാൻ സമാധാനം പുനഃസ്ഥാപിക്കണമെന്ന് സൗ ദി മന്ത്രി സഭായോഗം ആവശ്യപ്പെട്ടു. ഏദൻ മേഖലയിലും തെക്കൻ പ്രവിശ്യകളിലും സതേൺ ട്രാൻസ ിഷണൽ കൗൺസിൽ (എസ്.ടി.സി) അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ സംഭവവികാസങ ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രിസഭ. അത്തരം നടപടികൾ റിയാദ് കരാറിനെ ലംഘിക ്കുന്നതാണെന്നും യോഗം വിലയിരുത്തി. റിയാദ് കരാർ ലംഘിക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്നും രാജ്യത്തുള്ള വ്യവസ്ഥകൾ സാധാരണ നിലയിലാകേണ്ടതിെൻറ ആവശ്യകതയും സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ഊന്നിപ്പറഞ്ഞു.
യമനിൽ കോവിഡ് മഹാമാരിയെ നേരിടാൻ വെടിനിർത്തൽ നടപടി ഒരു മാസത്തേക്ക് നീട്ടാനുള്ള അറബ് സഖ്യത്തിെൻറ ശ്രമത്തെ മന്ത്രിസഭ പ്രശംസിച്ചു. യമനിൽ സുരക്ഷയുടെയും ഐക്യത്തിെൻറയും സ്ഥിരതയുടെയും സമഗ്രത കാത്തുസൂക്ഷിക്കുന്ന സുവ്യക്തമായൊരു രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ മന്ത്രിസഭായോഗം പിന്തുണച്ചു. അന്തർദേശീയ തലത്തിലും സൗദിക്കകത്തുമുള്ള കോവിഡ് വ്യാപനത്തെക്കുറിച്ചും രജിസ്റ്റർ ചെയ്ത കേസുകളുമുൾപ്പെടെ നിരവധി റിപ്പോർട്ടുകൾ മന്ത്രിസഭ യോഗം അവലോകനം ചെയ്തതായി വാർത്താവിതരണ വകുപ്പ് ആക്ടിങ് മന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചു. സൗദിയിൽ രോഗം ബാധിച്ചവർക്ക് നൽകുന്ന വൈദ്യസഹായം, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളും നടപടികളുമെല്ലാം യോഗത്തിൽ ചർച്ചയായതായി അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടുന്നതിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളിൽ സൗദിയുടെ പങ്കിനെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തു. ജി 20 രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ ചാരിറ്റബിൾ സ്ഥാപനങ്ങളും വ്യക്തികളും കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും ഫണ്ടിങ് വിടവ് നികത്തുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് സഹായം നൽകാൻ മന്ത്രിസഭായോഗം ആഹ്വാനം നൽകി. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിനു കീഴിൽ റമദാൻ ഇഫ്താർ പദ്ധതിക്കായി നീക്കിെവച്ചിരിക്കുന്ന ഫണ്ട് വർധിപ്പിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. 18 രാജ്യങ്ങളിലായി 10 ലക്ഷം ആളുകൾക്ക് ഇഫ്താർ ഭക്ഷണം നൽകാൻ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. സൗദി അറേബ്യയും മൊറോക്കൻ സർക്കാറും തമ്മിൽ പരസ്പരം കുറ്റവാളികളെ കൈമാറുന്നതിനുള്ള കരട് കരാർ ചർച്ച ചെയ്യാൻ ആഭ്യന്തരമന്ത്രിയെയോ അദ്ദേഹത്തിെൻറ പ്രതിനിധിയെയോ മന്ത്രിസഭ അധികാരപ്പെടുത്തി.
സൗദി അറേബ്യയിലെ ഉപ്പുവെള്ള പരിവർത്തന കോർപറേഷനും അമേരിക്കയിലെ ഊർജ വകുപ്പും തമ്മിലുള്ള സമുദ്രജലത്തിെൻറ ഉന്മൂലനവുമായി ബന്ധപ്പെട്ട ധാരണയുടെ കരട് മെമ്മോറാണ്ടം ചർച്ച ചെയ്യാൻ പരിസ്ഥിതി, ജല കൃഷി മന്ത്രിയെ അധികാരപ്പെടുത്താനും മന്ത്രിസഭ അംഗീകാരം നൽകി. ഒരു ഉപാധികളുമില്ലാതെ റെഗുലേറ്ററി നടപടിക്രമങ്ങൾ അനുസരിച്ച് രാജ്യത്തെ മുഴുവൻ ഗുണഭോക്താക്കൾക്കും വൈദ്യുതിയും ജലസേവനവും നൽകാനും മന്ത്രിസഭ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.