യാംബു: കേരളത്തിന്റെ 66ാം പിറന്നാൾ യാംബു അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബോയ്‌സ് സെക്ഷനിൽ നടന്ന പരിപാടി പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ ഉദ്‌ഘാടനം ചെയ്തു. കേരളത്തിന്റെ സവിശേഷമാർന്ന സംസ്കാരവും പാരമ്പര്യവും പ്രവാസലോകത്തും ഏറെ സ്വാധീനം ചെലുത്തുന്നതാണെന്നും നാടിന്റെ പുരോഗതിക്ക് തങ്ങളാൽ കഴിയുന്ന മഹിതമായ സംഭാവനകൾ അർപ്പിക്കാനും സാമൂഹിക ഒരുമയോടെയും സമഭാവനയോടെയും മുന്നേറാനും എല്ലാവർക്കും കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോയ്സ് സെക്ഷൻ ഹെഡ്‌മാസ്റ്റർ സൈദ് യൂനുസ്, അധ്യാപകരായ അനീസുദ്ദീൻ ചെറുകുളമ്പ്, അംജിദ് ഖാൻ മുഹമ്മദ്, ശിഹാബ് പാലോളി, സിദ്ദീഖുൽ അക്ബർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തങ്ങൾ, കേരളത്തെ കുറിച്ചുള്ള കവിതകൾ, നാടൻപാട്ടുകൾ, സംഘഗാനം, കവിത ആലാപനം, പ്രസംഗം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മിഴിവേകി. ആമിർ സജീവ് ആൻഡ് പാർട്ടി, ഏബൽ ആൻഡ് പാർട്ടി, ശ്രീശു ശ്രീകുമാർ ആൻഡ് പാർട്ടി, ആരോൺ എബി ആൻഡ് പാർട്ടി, അബ്ദുല്ല ആൻഡ് പാർട്ടി തുടങ്ങിയവർ അവതരിപ്പിച്ച പരിപാടികൾ കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു.
ഏദൻ ആൻറണി, ആരോൺ ബിനു സാം, ആര്യൻ സുകുമാരൻ, അഹ്‌മദ് ഷാദ്, എയ്‌ൻ ഗ്രിഗറി, ഫെലിക്സ്, സാമിൻ അഹ്‌മദ്, ഓസ്റ്റിൻ ബിജു എന്നീ വിദ്യാർഥികൾ വ്യത്യസ്ത പരിപാടികൾ നടത്തി. ഹെഡ് ബോയ് മുഹമ്മദ് ജാബിർ ജബ്ബാർ, മുഹമ്മദ് സിയാൻ എന്നിവർ അവതാരകരായിരുന്നു. സ്‌കൂൾ മലയാളവിഭാഗം മേധാവി മുഹമ്മദ് നെച്ചിയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ രാജലക്ഷ്മി എം നായർ നന്ദിയും പറഞ്ഞു.
ഗേൾസ് വിഭാഗം ആഘോഷപരിപാടി ഗേൾസ് സെക്ഷൻ വൈസ് പ്രിൻസിപ്പൽ പി.എം ഫാഇസ ഉദ്‌ഘാടനം ചെയ്തു. നാടോടിനൃത്തം, നാടൻ പാട്ട്, കവിതാവിഷ്കാരം, കൊയ്ത്തുപാട്ട്, ഒപ്പന, സംഘനൃത്തം തുടങ്ങിയ കേരളത്തിന്റെ തനത് പരിപാടികൾ ആഘോഷത്തെ വർണാഭമാക്കി.
അഥീന ജോസഫ്, അലോണ, അന്ന, ക്രിസ്റ്റിന, കാതറിൻ, ദിൽന, ജസാ മറിയം, സൈമ സലാഹ്, ദിയാ കൃഷ്ണ, റിതുൽ, ആൻഡ്രിനാ ലാൽ, ഖദീജ റാണിയ, ഹന, ഇഷാൽ നൂറ, ആസിഫ സജീവ്, ആർദ്ര, ശ്രീ ലക്ഷ്‌മി, നബ, ഫ്രേയ, സഫ, ഹുദ, പവിത്ര തുടങ്ങിയ വിദ്യാർഥിനികൾ വൈവിധ്യമാർന്ന പരിപാടികൾ നടത്തി. ഹെഡ്മിസ്ട്രസ് രഹ്‌ന ഹരീഷ് ആശംസനേർന്നു.മലയാളം അധ്യാപികമാരായ സമീറ സജീവ്, സിന്ധു ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്‌കൂൾ ഹെഡ് ഗേൾ ഹിബ അൽ മുബാറഖ്, അഞ്ജലിൻ എന്നിവർ അവതാരകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.