യാംബു: മലബാർ എഫ്.സി, കെൻസ് മലബാർ സോക്കർ അക്കാദമി എന്നിവയുടെ ജഴ്സി പ്രകാശനം ചെയ്തു. യാംബു ടൗൺ നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഫർഹാൻ മോങ്ങം അധ്യക്ഷത വഹിച്ചു. മലബാർ എഫ്.സി ക്ലബ് ജഴ്സി അറാട്കോ മാനേജിങ് ഡയറക്ടർ അബ്ദുൽ ഹമീദും കെൻസ് മലബാർ അക്കാദമി ജഴ്സി നാസർ നടുവിലും പ്രകാശനം ചെയ്തു. കെൻസ് ഇന്റർനാഷനൽ സ്കൂൾ ബോയ്സ് സെക്ഷൻ പ്രിൻസിപ്പൽ മുഹമ്മദ് അലി, കെൻസ് സ്കൂൾ ഗേൾസ് സെക്ഷൻ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അക്കാദമി കുട്ടികൾക്കുള്ള ഫുട്ബാൾ കിറ്റ് വിതരണം അബ്ദുൽ ഹമീദ് അറാട്കോ, കെൻസ് സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അലിക്ക് നൽകി ഉദ്ഘാടനം ചെയ്തു. മറ്റു കുട്ടികൾക്കുള്ള കിറ്റുകൾ മലബാർ എഫ്.സി ക്ലബ് അംഗങ്ങളായ ഷബീർ അരിപ്ര, ഷബീബ് വണ്ടൂർ, അർഷാദ്, ഷാമോൻ, യാസിർ മലപ്പുറം, ഹനീഫ കൊളക്കാടൻ, അബ്ദുറസാഖ് മണ്ണാർക്കാട്, ഷഫീഖ് മങ്കട, ആരോൺ ബിജു, അബ്ദുറഹീം കണ്ണൂർ എന്നിവർ വിതരണം ചെയ്തു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളങ്കൂർ, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത്, തനിമ സാംസ്കാരികവേദി യാംബു സോണൽ പ്രസിഡന്റ് ജാബിർ വാണിയമ്പലം, ഒ.ഐ.സി.സി യാംബു പ്രസിഡന്റ് അസ്കർ വണ്ടൂർ, ജിദ്ദ നവോദയ യാംബു സെക്രട്ടറി അജോ ജോർജ്, അലിയാർ ചെറുകാട്, ഷൗക്കത്തലി എടക്കര, സിദ്ദീഖുൽ അക്ബർ, നാസർ മുക്കിൽ എന്നിവർ സംസാരിച്ചു. മലബാർ എഫ്.സി സെക്രട്ടറി സമീർ ബാബു സ്വാഗതവും അബ്ദുറഹീം കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.