റിയാദ്: മുൻ കാലങ്ങളിലെന്നപോലെ ഈ റമദാൻ മാസത്തിലും യവനിക കലാസാംസ്കാരിക വേദി റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ അത്താഴവിരുന്ന് സംഘടിപ്പിച്ചു. റിയാദിലെ ഒട്ടനവധി കുടുംബങ്ങളും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ഡോ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യവനിക ചെയർമാൻ ഷാജി മഠത്തിൽ ആമുഖപ്രസംഗം നടത്തി. പ്രസിഡൻറ് വിജയൻ നെയ്യാറ്റിൻകര അധ്യക്ഷത വഹിച്ചു. ലത്തീഫ് ഓമശ്ശേരി റംസാൻ പ്രഭാഷണം നടത്തി. സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങലൂർ, പുഷ്പരാജ്, അബ്ദുല്ല വല്ലാഞ്ചിറ, മൈമൂന അബ്ബാസ്, ഷാനവാസ് മുനമ്പത്ത്, ഗഫൂർ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര.
സനൂപ് പയ്യന്നൂർ, റാഫി പാങ്ങോട്, റഹ്മാൻ മുനമ്പത്ത്, സത്താർ കായംകുളം, നഹാസ്, ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. യവനിക അംഗങ്ങളായ ഷാജഹാൻ, നാസർ കല്ലറ, സലിം ആർത്തിയിൽ, വല്ലി ജോസ്, അഷ്റഫ് ഓച്ചിറ, ജോസ് ആൻറണി, അബ്ദുസ്സലാം ഇടുക്കി, ജലീൽ കൊച്ചിൻ, ഷാജഹാൻ പാണ്ട, ഷാനവാസ്, നിഷാദ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി നാസർ ലെയ്സ് സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.