റിയാദ്: സീതാറാം യെച്ചൂരിയുടെ വിയോഗം മതേതര ഇന്ത്യക്കും പ്രത്യേകിച്ച് സമുദായങ്ങൾക്കും തീരാനഷ്ടമാണെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി നേതാക്കൾ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
നാഷനൽ പ്രസിഡൻറ് സൈദ് കള്ളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് അറബി, ട്രഷറർ സൈനുദ്ദീൻ അമാനി, നേതാക്കളായ ഗസ്നി വട്ടക്കിണർ, ഇസ്ഹാഖ് തയ്യിൽ, സജിമോൻ തൈപ്പറമ്പിൽ, റാഷിദ് കോട്ടപ്പുറം, അബ്ബാസ് മൊവ്വൽ, ഇർഷാദ് കളനാട്, അഫ്സൽ കാട്ടാമ്പള്ളി, റശീദ് പുന്നാട്, റസാഖ് പടനിലം, ശിഹാബ് വടകര തുടങ്ങിയവർ അനുശോചനമറിയിച്ചു.
റിയാദ്: അടിയന്തരാവസ്ഥയുടെ നാളുകളിൽ ഭരണകൂട ഭീകരതക്കെതിരെ വിദ്യാർഥി സമരം നയിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സീതാറാം യെച്ചൂരി കഴിഞ്ഞ അര നൂറ്റാണ്ടായി പോരാട്ടത്തിലാണ്. അധികാരം കൈയ്യാളുന്ന വർഗീയ ഫാഷിസ്റ്റുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനിടയിലാണ് അദ്ദേഹം വിടവാങ്ങുന്നത്.
രാഷ്ട്രീയ സംഭവങ്ങളെയും നിയമനിർമാണങ്ങളെയും കൃത്യമായി പഠിച്ച് യെച്ചൂരി നടത്തിയിരുന്ന വിമർശനങ്ങളെ ഖണ്ഡിക്കുക ആർക്കും അത്ര എളുപ്പമായിരുന്നില്ല.
യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി റിയാദിലെ നവോദയ സാംസ്കാരികവേദി സെക്രട്ടേറിയറ്റ് അനുശോചനക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.