റിയാദ്: കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ച നേതാവായിരുന്നു അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. എല്ലാ അർഥത്തിലും ഒരു ജനകീയ പാർലമെന്റേറിയനായിരുന്ന യെച്ചൂരി പാർലമെൻറിൽ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി. അടിച്ചമർത്തപ്പെടുന്ന കർഷകന്റെയും വേട്ടയാടപ്പെടുന്ന ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ദീനസ്വരങ്ങൾ സീതാറാമിലൂടെ പാർലമെൻറിൽ മുഴങ്ങി.
ഒരു ഇന്ത്യൻ പൗരന്റെ യഥാർഥ മുഖം സ്വന്തം ജീവിതത്തിലൂടെ വരച്ചുകാട്ടിയ അതുല്യ പ്രതിഭയായിരുന്നു യെച്ചൂരി. ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷ രാഷ്ട്രീയത്തിനും തൊഴിലാളിവർഗ വിപ്ലവപ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കേളി രക്ഷാധികാരി സമിതി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.