ഡ്രൈ​വി​ങ്​ സ്കൂ​ളി​ൽ ചേ​രാ​ൻ 'അ​ബ്​​ഷീ​ർ' വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം

ജി​ദ്ദ: സൗ​ദി​യി​ൽ ഡ്രൈ​വി​ങ്​ സ്​​കൂ​ളു​ക​ളി​ൽ ചേ​രാ​ൻ ഇ​നി പാ​സ്​​പോ​ർ​ട്ട്​ ഡ​യ​റ​ക്ട​​​റേ​റ്റി​ന്‍റെ ഓ​ൺ​ലൈ​ൻ സ​ർ​വി​സ്​ പോ​ർ​ട്ട​ലാ​യ 'അ​ബ്​​ഷീ​ർ' വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം.

ഇ​തി​നു​ള്ള​ സം​വി​ധാ​നം​ ആ​രം​ഭി​ച്ച​താ​യി ഗ​താ​ഗ​ത വ​കു​പ്പ്​ അ​റി​യി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കു​മു​ള്ള രാ​ജ്യ​ത്തെ എ​ല്ലാ ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളി​ലും സം​വി​ധാ​നം നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്.

പ​രി​ശീ​ല​ന​സ​മ​യം ബു​ക്ക്​ ചെ​യ്യാ​ൻ ഇ​തി​ൽ സൗ​ക​ര്യ​മു​ണ്ട്. അ​ബ്​​ഷീ​ർ പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ച്​ 'അ​പോ​യി​ൻ​റ്​​മെൻറ്​' എ​ന്ന മെ​നു​വി​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം. ശേ​ഷം 'ട്രാ​ഫി​ക്​' 'ബു​ക്കി​ങ്​' എ​ന്നീ ബ​ട്ട​ണു​ക​ൾ ക്ലി​ക്ക്​ ചെ​യ്ത്​ 'ഡ്രൈ​വി​ങ്​ സ്​​കൂ​ളി​ലെ പ​രി​ശീ​ല​നം' എ​ന്ന പേ​ജി​ലെ​ത്തി പേ​ര്​ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​തോ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കും. 

Tags:    
News Summary - You can register to join a driving school through 'Abshir'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.