കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന യുവതി ദമ്മാമിൽ നിര്യാതയായി

ദമ്മാം: കോവിഡ്​ രോഗം കലശലായി രണ്ട്​ മാസത്തിലധികമായി ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതി ദമ്മാമിൽ നിര്യാതയായി. കോഴിക്കോട്​ ആനന്ദ്​ ഗാർഡനിൽ മോഹൻ, പ്രേമ ദമ്പതികളുടെ മകളും ബിപിൻ എസ്.​ നായരുടെ ഭാര്യയുമായ അശ്വതി മോഹൻ (35) ആണ്​ മരിച്ചത്​.

അഞ്ച് വർഷത്തിലധികമായി സൗദിയിലുള്ള അശ്വതിക്ക്​ രണ്ട്​ മാസം​ മുമ്പാണ്​ കോവിഡ്​ ബാധിച്ചത്​. രോഗം കലശലായതോടെ അൽമന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്റിന്റെ സഹായത്തോടെയാണ്​ അവസാന ദിവസങ്ങളിൽ ജീവൻ പിടിച്ചു നിർത്തിയിരുന്നത്​. ​

പിന്നീടുള്ള പരിശോധനയിൽ കോവിഡ്​ നെഗറ്റീവ്​ ഫലം വന്നുവെങ്കിലും ബുധനാഴ്​ച രാവിലെ മരിക്കുകയായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ രണ്ട്​ മാസമായി അശ്വതിയുടെ ജീവനുവേണ്ടി ഉള്ളുരുകി പ്രാർത്ഥനയിലായിരുന്നു. നൈഗറ്റീവ്​ റിസൾട്ട്​ വന്നപ്പോഴൊക്കെ അശ്വതി തിരികെ ജീവിതത്തിലേക്ക്​ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവർ.

സൗദി ബേക്കർ ഹ്യുജ്​ ട്രില്ലിംഗ്​ കമ്പിയിലെ ജീവനക്കാരനാണ്​ ഭർത്താവ്​ ബിപിൻ എസ്​ നായർ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.