ജിദ്ദ: യൂത്ത് ഇന്ത്യ വെസ്റ്റേൺ പ്രൊവിൻസിന് കീഴിൽ നടന്ന ഇഫ്താർ സംഗമം ജിദ്ദയിലെ വിവിധ മത, രാഷ്ട്രീയ, സാമൂഹിക സംഘടന യുവജന പ്രതിനിധികളുടെ സൗഹൃദ സംഗമ വേദിയായി. സീസൺസ് റസ്റ്റാറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം ഡോ. നഹാസ് മാള മുഖ്യാതിഥിയായിരുന്നു. തിന്മയുടെ ശക്തികൾ അരങ്ങുവാണു കൊണ്ടിരിക്കുന്ന കാലത്ത് സത്യത്തിനും നീതിക്കും വേണ്ടി ഒരുമിച്ചിരിക്കുക എന്നത് മികച്ച രാഷ്ട്രീയ പ്രവർത്തനമാണെന്ന് റമദാൻ സന്ദേശം നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
വിഖായ, ഫോക്കസ്, ഫിറ്റ്, ഒ.ഐ.സി.സി, കെ.എം.സി.സി, നവോദയ, പ്രവാസി വെൽഫെയർ, ഫ്രൈഡേ ഫുട്ബാൾ ക്ലബ്, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം തുടങ്ങി വിവിധ മേഖലകളിലെ യുവജന നേതാക്കൾ പങ്കെടുത്തു. യൂത്ത് ഇന്ത്യ പ്രൊവിൻസ് പ്രസിഡൻറ് കെ.പി. തമീം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി നജ്മുദ്ദീൻ, വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഇസ്ഹാഖ് പൂണ്ടോളി, സൽമാൻ ദാരിമി, ഫസലുള്ളാഹ്, റിയാസ്, എ. ഫാറൂഖ്, സഫറുള്ള മുല്ലോളി, അഫ്താബ്റഹ്മാൻ, ജാഫർ ചാലിയിൽ, റഷാദ് കാരുമറ, ഷംസീർ ആമയൂർ, ഫവാസ് കടപ്പുറത്ത്, സാദിഖലി തുവ്വൂർ എന്നിവർ സംസാരിച്ചു. സാബിത്ത് സലിം നന്ദി പറഞ്ഞു. ഇർഫാൻ സനാഉള്ള ഖിറാഅത്ത് നടത്തി. സി.എച്ച്. റാഷിദ്, താഹിർ ജാവേദ്, ഹിഷാം ഹാഫിസ്, ശംസീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.