ജിദ്ദ: ഗസ്സയിൽ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ യൂത്ത് ഇന്ത്യ ജിദ്ദ സൗത്ത് ചാപ്റ്ററിന് കീഴിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ യൂത്ത് ഇന്ത്യ പ്രസിഡൻറ് ഇർഫാൻ സനാഉല്ല, അമീൻ എന്നിവർ സംസാരിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊല ചെയ്തു ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഗസ്സയിലെ ജനതക്ക് മേൽ വംശീയ ഉൻമൂലനം ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം. എല്ലാ രാജ്യ ഭരണാധികാരികളും വെടിനിർത്തലിനായി ആഹ്വാനം നടത്തണമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചർച്ച സി.എച്ച്. റാഷിദ് നയിച്ചു. ഉമർ ഫാറൂഖ് സമാപന പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.