റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച 'റിഫ മെഗാ കപ്പ് സീസൺ രണ്ടിൽ' റോയൽ ഫോക്കസ് ലൈൻ ജേതാക്കൾ. 32 ടീമുകൾ പങ്കെടുത്തു. റോയൽ ഫോക്കസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യൂത്ത് ഇന്ത്യ സോക്കറെ തോൽപിച്ച് 'തൻമിയ റിഫാ മെഗാ കപ്പി'ൽ മുത്തമിടുകയായിരുന്നു. സുലൈ എഫ്.സിയെ ക്വാർട്ടറിലും ബ്ലാസ്റ്റേഴ്സ് വാഴക്കാടിനെ സെമിയിലും പരാജയപ്പെടുത്തിയാണ് റോയൽ ഫോക്കസ് ലൈൻ ഫൈനലിൽ പ്രവേശിച്ചത്. അറേബ്യൻ ചാലഞ്ചേഴ്സിനെയും അസീസിയ്യ സോക്കറിനെയും മറികടന്നാണ് യൂത്ത് ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ഫൈനൽ റൗണ്ട് മത്സരങ്ങൾ കാണാൻ വാരാന്ത്യത്തിലെ അവധിദിനത്തിൽ റിയാദ് അൽഖർജ് റോഡിലെ ഇസ്കാൻ ഗ്രൗണ്ടിൽ ധാരാളംപേർ എത്തിയിരുന്നു. ക്വാർട്ടർ മത്സരങ്ങളടക്കം ഏഴ് കളികളാണ് വെള്ളിയാഴ്ച നടന്നത്. സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ റഫറി വിങ് അംഗങ്ങളായ അലി ഖഹ്ത്വാനി, മുഹമ്മദ് സഅദ് എന്നിവർ ഫൈനലിലെ മുഖ്യാതിഥികളായിരുന്നു. സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, റിഫാ ഭാരവാഹികളായ ബഷീർ ചേലേമ്പ്ര, സൈഫു കരുളായി, അബ്ദുൽകരീം പയ്യനാട്, ഷക്കീൽ തിരൂർക്കാട് എന്നിവർക്കൊപ്പം മറ്റ് ഭാരവാഹികളും മുഖ്യപ്രായോജകരും മാധ്യമപ്രവർത്തകരും അവരെ അനുഗമിച്ചു. മുഖ്യാതിഥി അലി ഖഹ്ത്വാനി, തൻമിയ പ്രതിനിധി മുസ്തഫ കവ്വായി എന്നിവരിൽനിന്ന് റോയൽ ഫോക്കസ് ലൈൻ ക്യാപ്റ്റനും ടീമംഗങ്ങളും ചേർന്ന് 'തൻമിയ റിഫാ മെഗാ കപ്പ്' വിന്നേഴ്സ് ട്രോഫി ഏറ്റുവാങ്ങി. ടൂർണമെന്റിലുടനീളം മികച്ച കളി പുറത്തെടുത്ത ടീമിന്റെ ആനന്ദലബ്ധിയിൽ ഹർഷാരവം മുഴക്കി കാണികളും പങ്കുചേർന്നു. ഫോക്കസ് ലൈനിലെ സനോജ് ഫൈനലിലെ കിങ് ഓഫ് ദ മാച്ച് പുരസ്കാരം ശിഹാബ് കൊട്ടുകാടിൽനിന്ന് ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യൻ ടീമംഗങ്ങൾ സൗദി റഫറി മുഹമ്മദ് സഅദ്, ഈഥർ ഹോളിഡേയ്സ് പ്രതിനിധി മുബാശിർ എന്നിവരിൽനിന്ന് റണ്ണേഴ്സ് കപ്പ് ഏറ്റുവാങ്ങി.
റിയാദ്: 32 ടീമുകൾ കൊമ്പുകോർത്ത ഫുട്ബാൾ മാമാങ്കത്തിന് ഫൈനൽ വിസിൽ മുഴങ്ങുേമ്പാൾ വ്യക്തിഗത നേട്ടങ്ങളുമായി ഫാസിലും ഫെസ്ബില്ലും അബ്ബാസും ഫവാസും. രണ്ട് ഹാട്രിക്കോടെയാണ് യൂത്ത് ഇന്ത്യയുടെ ഫാസിൽ കുഞ്ഞോൻ ടോപ്പ് സ്കോറർ ആയത്. ഫെസ്ബിൽ (റോയൽ ഫോക്കസ്) ബെസ്റ്റ് കീപ്പർ, അബ്ബാസ് (അസീസിയ്യ സോക്കർ) ബെസ്റ്റ് ഡിഫൻഡർ, ഫവാസ് (റോയൽ ഫോക്കസ്) മികച്ച കളിക്കാരൻ എന്നീ വ്യക്തിഗത പുരസ്കാരങ്ങൾക്കും അർഹരായി. ഫൈനലടക്കം അരമണിക്കൂർ ദൈർഘ്യമുള്ള 31 മത്സരങ്ങൾ നാല് രാത്രികളിലായാണ് നടന്നത്.
ഷക്കീൽ തിരൂർക്കാടിന്റെ നേതൃത്വത്തിലുള്ള റിഫാ ടെക്നിക്കൽ ടീമാണ് മത്സരങ്ങൾ ഏകോപിപ്പിച്ചത്. ശരീഫ് കാളികാവ്, മുസ്തഫ മമ്പാട്, അബ്ദുല്ല, നവാസ്, നിഷാദ് എന്നിവർ പിന്തുണ നൽകി. വേഗമാർന്ന നീക്കങ്ങളും തീപാറുന്ന ഷോട്ടുകളുംകൊണ്ട് പോരാട്ടവീര്യം കാണിച്ച സ്ട്രൈക്കർമാരും വൻമലകൾ തീർത്ത് പ്രതിരോധത്തിന്റെ കോട്ടയായി മാറിയ ഡിഫൻഡർമാരും അങ്കത്തട്ടിൽനിന്ന് പുതിയ പ്രതിജ്ഞകളുമായി വിടചൊല്ലിപ്പിരിഞ്ഞു. കുട്ടൻ ബാബു മഞ്ചേരി, ജുനൈസ് വാഴക്കാട്, മുസ്തഫ മമ്പാട്, നൗഷാദ് ചക്കാല, ഹംസ അസീസിയ്യ, നവാസ് സുലൈ, ഹസൻ പുന്നയൂർ, നാസർ മാവൂർ, അഹ്ഫാ
ൻ, ശറഫുദ്ദീൻ പന്നിക്കോട്, ശാഹുൽ എം.ബി.സി, ഫൈസൽ പാഴൂര്, ബാബു മഞ്ചേരി, ആഷിഖ്, മുജീബ്, ഹാത്തിഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.