റിയാദ്: കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെൻറർ വിന്നേഴ്സ് ട്രോഫിക്കും പ്രാൺ വിന്നേഴ്സ് പ്രൈസ് മണിക്കും വേണ്ടി യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സീസൺ മൂന്നിെൻറ ട്രോഫി ലോഞ്ചിങ് പ്രോഗ്രാം റിയാദിലെ മസാല സോൺ റസ്റ്റാറൻറിൽ നടന്നു. കിംസ് ഹെൽത്ത് ജരീർ മെഡിക്കൽ സെൻറർ മാനേജർ ഫഹദ് നീലാഞ്ചേരി ട്രോഫി ലോഞ്ചിങ് നിർവഹിച്ചു. ടൂർണമെൻറുമായി ബന്ധപ്പെട്ട് 'ആരവം' എന്ന പേരിലുള്ള ഫുട്ബാൾ ഗാനം പുറത്തിറക്കി. എഫ്.എം.എസ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ നൗഷാദും ഖ്യു സോൾവ് മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദും കൂടി ഈ ഗാനം റിയാദിലെ എല്ലാ ഫുട്ബാൾ പ്രേമികൾക്കും വേണ്ടി സമർപ്പിച്ചു. ശേഷം നടന്ന ഫിക്സ്ച്ചർ പ്രകാശനം പ്രാൺ മാനേജർ അവലാദ് ഹുസൈൻ നിർവഹിച്ചു.
ടൂർണമെൻറിൽ മത്സരിക്കുന്ന 16 ടീമുകളുടെ പ്രധിനിധികൾക്ക് ഫിക്സ്ചർ കോപ്പി കൈമാറി. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ സൈഫു കരുളായി, ശകീൽ തിരൂർക്കാട്, ബാബു മഞ്ചേരി, ഫൈസൽ പാഴൂർ, ശരീഫ് കാളികാവ്, തനിമ പ്രതിനിധി താജുദ്ദീൻ ഓമശ്ശേരി, യൂത്ത് ഇന്ത്യ ചാപ്റ്റർ പ്രസിഡൻറ് തൗഫീഖ് എന്നിവർ സംസാരിച്ചു. അബ്ദുൽകരീം പയ്യനാട് അധ്യക്ഷത വഹിച്ചു. നബീൽ പാഴൂർ, അനസ് പൂവത്തി, സലിം എന്നിവർ നേതൃത്വം വഹിച്ചു. ടൂർണമെൻറ് മാർക്കറ്റിങ് മാനേജർ അനസ് മാള സ്വാഗതവും കോഓഡിനേറ്റർ ആഷിഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.