ദുബൈ: ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2017 ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം സന്നാഹ-സൗഹൃദ മത്സരങ്ങള്‍ക്കായി യു.എ.ഇയില്‍. ബുധനാഴ്ച വൈകിട്ട് ടീം യു.എ.ഇ. ഫുട്ബോള്‍ ലീഗിലെ പ്രമുഖ ക്ളബായ ബനിയാസുമായി അവരുടെ തട്ടകത്തില്‍ ഏറ്റുമുട്ടും. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെപ്റ്റ് ആണ് ഇന്ത്യന്‍ ടീമിന്‍െറ സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
മുഖ്യ പരിശീലകന്‍ ജര്‍മന്‍ കോച്ച് നിക്കെളായി ആഡം, സഹ പരിശീലകന്‍ എത്തിബാര്‍ ഇബ്രഹിമോവുമാണ് 22 അംഗ സംഘത്തിന് നേതൃത്വം നല്കുന്നത്. മുന്‍ സെപ്റ്റ് താരം രാഹുല്‍ പ്രവീണ്‍ ടീമിലെ ഏക മലയാളിയാണ്. കഴിഞ്ഞാഴ്ച യു.എ.ഇയിലത്തെിയ ടീം ഇതുവരെ രണ്ടു മത്സരം കളിച്ചതില്‍ രണ്ടിലും വിജയിച്ചിരുന്നു. ദുബൈയിലെ സ്പാനിഷ് സോക്കര്‍ അക്കാദമി ദുബൈ, ഷാര്‍ജയിലെ ഹംരിയ്യ ക്ളബ്ബ് എന്നിവയെയാണ് ഇന്ത്യന്‍ സംഘം തോല്‍പ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് മൂന്നാമത്തെ മത്സരം. വ്യാഴാഴ്ച ടീം മുംബൈയിലേക്ക് തിരിച്ചുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.