സെയിലിങ് ലോകകപ്പ് സമാപിച്ചു;  ഓസീസ് സംഘം സ്വര്‍ണം നിലനിര്‍ത്തി

അബൂദബി:  അബൂദബിയുടെ ഓളപ്പരപ്പിനെ ആവേശത്തിലാഴ്ത്തി നടന്ന സെയിലിങ് ലോകകപ്പ് സമാപിച്ചു. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരങ്ങളില്‍ ആസ്ത്രേലിയന്‍ സഖ്യമായ മാറ്റ് ബെല്‍ച്ചറും വില്‍ റ്യാനും സ്വര്‍ണം നിലനിര്‍ത്തി. 
നിലവിലെ ചാമ്പ്യന്‍മാരായ ഇരുവരും ഡിന്‍ചി ഒളിമ്പിക്സ് ക്ളാസ് സെയിലിങിലാണ് സ്വര്‍ണം സ്വന്തമാക്കിയത്. സ്പാനിഷ് ജോഡിയായ ജോര്‍ഡി എക്സമ്മറും ജോണ്‍ ഹെര്‍പ്പും രണ്ടും സ്വീഡിഷുകാരായ ആന്‍റണ്‍ ഡാഹില്‍ബെര്‍ഗും ഫ്രെഡറിക് ബെര്‍ഗ്സറ്ററും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. അബൂദബിയിലെ നേട്ടത്തോടെ അടുത്ത വര്‍ഷം റിയോ ഡി ജനിറോയില്‍ നടക്കുന്ന ഒളിമ്പിക്സിന്‍െറ ഫേവറിറ്റുകളുമായും ഓസീസ് സഖ്യം മാറി.   ലേസര്‍ റേഡിയല്‍സ് വിഭാഗത്തില്‍ സ്വീഡന്‍െറ ജോസഫിന്‍ ഓല്‍സണ്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ 49 മെന്‍സ് ക്ളാസില്‍ ആസ്ട്രിയയുടെ നികോ ഡെല്ളെക്കാര്‍ത്ത്- നിക്കോളാസ് സഖ്യവും സ്വര്‍ണം നേടി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.