ദുബൈ: യു.എ.ഇയിലെ വിവിധ ലേബര്‍ ക്യാമ്പുകളിലായി നടക്കുന്ന ‘സ്വാസ്ഥ്യ’ ആരോഗ്യ ക്യാമ്പ് പദ്ധതിക്ക് ആവേശകരമായ പ്രതികരണം. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മെയ് 28 വരെ നീളുന്ന ഈ സഞ്ചരിക്കുന്ന ആരോഗ്യ പരിശോധനാ ക്യാമ്പില്‍ ഇതുവരെ 25-ഓളം ലേബര്‍ ക്യാമ്പുകളില്‍ നിന്നായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു.
ആരോഗ്യ പരിശോധനകളും ശാരീരിക മാനസിക ആരോഗ്യം, വൃത്തി തുടങ്ങിയവയിലുള്ള ബോധവല്‍ക്കരണ പരിപാടികളും ഉള്‍പ്പെട്ടതാണ് പദ്ധതി.
മെഡിയോര്‍ ഹോസ്പിറ്റലില്‍ നിന്നുള്ള മൊബൈല്‍ മെഡിക്കല്‍ സംഘമാണ് പരിശോധനകള്‍ നടത്തുന്നത്. പൊതു ആരോഗ്യം, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പരിശോധനകളാണ് തൊഴിലാളികള്‍ക്കായി നടത്തുന്നത്. ഇതിനു പുറമെ ജോലിസ്ഥലത്തെ സുരക്ഷ, ആരോഗ്യകരമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍കരണ പരിപാടികളും നടന്നു. പകര്‍ച്ചവ്യാധികള്‍, അപകടങ്ങള്‍ തുടങ്ങിയവ നേരിടാനുള്ള അറിവുകളും ക്യാമ്പുകളില്‍ നല്‍കുന്നു.
ലേബര്‍ ക്യാമ്പുകളില്‍ ജീവിക്കുന്നവരുടെ സവിശേഷ സാഹചര്യങ്ങള്‍ കണക്കിലെടുത്തുള്ള മാനസിക ആരോഗ്യ ക്ളാസുകളും ക്യാമ്പുകളുടെ ഭാഗമാണ്. 40 മിനിറ്റോളം നീളുന്ന വിനോദപരിപാടിയും ക്യാമ്പിന്‍െറ ഭാഗമാണ്. വിനോദപരിപാടിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. മാക്സ് റീച്ച് അഡ്വര്‍ടൈസിങാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.