?????????? ???????? ???????????????? ????? ?????? ???????????

ഷാര്‍ജയില്‍ വൃദ്ധസദനത്തിന് സമീപം തീപിടിത്തം; താമസക്കാരെ മാറ്റി

ഷാര്‍ജ: ഖറാഈന്‍ മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. ആളപായമില്ല. ഇവിടെ ഉണ്ടായിരുന്ന നിര്‍മാണ സാമഗ്രികള്‍ കത്തി നശിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു അപകടമെന്ന് അധികൃതര്‍ പറഞ്ഞു. വൃദ്ധസദനത്തിനടുത്ത് നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്‍െറ താഴത്തെ നിലയിലാണ് തീപിടിച്ചത്. ഇതില്‍ നിന്നുയര്‍ന്ന പുക സമീപത്തെ വൃദ്ധസദനത്തിലുണ്ടായിരുന്നവരെ അസ്വസ്ഥരാക്കി. ഇതിനെ തുടര്‍ന്ന് ഇവരെ ഹോട്ടലുകളിലേക്കും ആശുപത്രികളിലേക്കും മാറ്റി.
സമീപത്ത് തന്നെ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കേന്ദ്രത്തിലും സമാന അനുഭവമുണ്ടായി.  ഷാര്‍ജയിലെ വിവിധ സിവില്‍ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരത്തെിയാണ് തീ അണച്ചത്. അപകട കാരണം അറിവായിട്ടില്ല. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി. വേനല്‍ കടുത്തതോടെ യു.എ.ഇയുടെ പലമേഖലകളിലും തീ പിടിത്തം പതിവായിട്ടുണ്ട്. ശ്രദ്ധക്കുറവാണ് പ്രധാന വില്ലനെന്ന് അധികൃതര്‍ പറയുന്നു. വൈദ്യുത ഉപകരണങ്ങള്‍, സിഗരറ്റ്, ഹൂക്ക, മട്ടുപ്പാവില്‍വെച്ചുള്ള ഇറച്ചി ചുടല്‍ തുടങ്ങിയവയെല്ലാം തീപിടിത്തങ്ങള്‍ക്ക് കാരണമായതായി കഴിഞ്ഞ കാല സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇത്തരം അശ്രദ്ധകള്‍ ഒഴിവാക്കി അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പൊതുജനം മുന്നോട്ടുവരണമെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.