ദുബൈ: രോഗിയുടെ കണ്ണിനുണ്ടായ രൂപ മാറ്റം വീണ്ടെടുക്കുന്ന അപൂർവ ശസ്ത്രക്രിയ (ഓകുലാര്‍ പ്രോസ്തെസിസ് സര്‍ജറി) വിജയകരമായി പൂർത്തിയാക്കി ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍. 42കാരിയായ കോംഗോ സ്വദേശിനി കിറ്റ്സൗകൗ ടിയാന ഫ്രെഡി കാര്‍മെനാണ് സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയയായത്. കണ്പോള നേര്‍ത്തതാവുകയും പോളയുടെ പുറത്തേക്കുള്ള ഭാഗം തടിക്കുകയും, വെളുത്ത നിറത്തിലാവുകയും ചെയ്യുന്ന (സ്റ്റഫൈലോമ) അവസ്ഥയിലായിരുന്നു രോഗി.
ഉദര ശസ്ത്രക്രിയയെത്തുടര്‍ന്നാണ് രോഗിക്ക് ഈ അവസ്ഥയുണ്ടായത്. കാഴ്ച നഷ്ടപ്പെടുന്നതിനും ഇടതു കണ്ണിന്റെ രൂപ മാറ്റത്തിനും കാരണമാവുകയായിരുന്നു. തുടർന്ന് ആസ്റ്ററിലെത്തിയ രോഗിക്ക് നേത്ര ശസ്ത്രക്രിയ വിദഗ്ധൻ ഡോക്ടര്‍ ഫൈസാന്‍ മെഹ്മൂദിന്റെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചു. കണ്തടത്തിനുള്ളില് ഒരു സപ്പോര്‍ട്ടീവ് ഇംപ്ലാന്റ് (കണ്ണിന്റെ രൂപം വീണ്ടെടുക്കാനും, പുതിയ കൃത്രിമ കണ്ണ് ഘടിപ്പിക്കാനും സഹായിക്കുന്ന ചെറിയ ഉപകരണം) സ്ഥാപിക്കുന്നതായിരുന്നു ആദ്യ ഘട്ടം.
കണ്ണിന്റെ രൂപം വീണ്ടെടുക്കാനും, കൃത്രിമ കണ്ണ് ഘടിപ്പിക്കാനും സഹായിക്കുന്നതായിരുന്നു ഈ നടപടിക്രമം. രണ്ട് മാസത്തെ രോഗശാന്തിക്കുശേഷം, സ്വാഭാവികമായി കാണാനും, മറ്റേ കണ്ണുമായി പൊരുത്തപ്പെടാനും അനുയോജ്യമായ നിലയില്‍ രൂപകൽപന ചെയ്ത ഒരു കൃത്രിമ കണ്ണ് ഘടിപ്പിച്ചു. അത് രോഗിയുടെ കാഴ്ച പുനഃസ്ഥാപിക്കുന്നതായില്ലെങ്കിലും കണ്ണിന്റെ രൂപഭംഗി വീണ്ടെടുക്കാന്‍ സഹായിച്ചു. ഈ അത്യാധുനിക ചികിത്സാ സംവിധാനം യു.എ.ഇയിലെ അപൂർവം ആശുപത്രികളില്‍ മാത്രം ലഭ്യമായിട്ടുള്ളതാണെന്ന് ആസ്റ്റർ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.