ദുബൈ: പരിയാരം മെഡിക്കൽ കോളജിനോട് ചേർന്ന് പ്രവർത്തിക്കുന്ന തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ ബഹുമുഖ പദ്ധതികൾ വിശദീകരിക്കുന്ന ‘കരുണാർദ്രം’ വിഡിയോ ഡോക്യുമെന്ററിയുടെ മിഡിലീസ്റ്റ് പതിപ്പ് ദുബൈയിൽ നടന്ന ചടങ്ങിൽ ആജൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ എം.സി സിറാജ് പുറത്തിറക്കി.
പതിനഞ്ചു വർഷത്തെ പ്രയാണ ചരിത്രവും സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്പെഷൽ സ്കൂളും റീഹാബിലിറ്റേഷൻ സെന്ററും സൗജന്യ ഡയാലിസിസ് യൂനിറ്റും ഉൾപ്പെടുന്ന സംരംഭങ്ങളുടെ വിവരണമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. കണ്ണൂർ ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ലൈഫ് ടൈം അംഗങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി മഹമൂദ് അള്ളാംകുളം മുഖ്യ പ്രഭാഷണം നടത്തി.
തളിപ്പറമ്പ് സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ പ്രസിഡന്റ് ടി.പി മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. റയീസ് തലശ്ശേരി, സൈനുദ്ദീൻ ചേലേരി, റഹ്ദാദ് മൂഴിക്കര, മുഹമ്മദലി ജീപാസ്, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ടി.പി അബ്ബാസ് ഹാജി, സകരിയ ദാരിമി സംസാരിച്ചു.
ഷംസീർ അലവിൽ, സാദിഖ് കുഞ്ഞിമംഗലം, ശരീഫ് പെരുമളാബാദ്, സുനീത് എം.കെ.പി, ഫായിസ് മാട്ടൂൽ, ജാഫർ മാടായി, യൂനുസ് സി.കെ.പി, ഹൈദർ പൂമംഗലം, ബഷീർ കാട്ടൂർ, ഹാരിസ് പി.സി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഒ. മൊയ്തു സ്വാഗതവും ട്രഷറർ എൻ.യു ഉമ്മർകുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.