സ്വാതന്ത്ര്യദിനം: റാസല്‍ഖൈമയില്‍ വിപുല പരിപാടികള്‍

റാസല്‍ഖൈമ: ഇന്ത്യയുടെ 70ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് റാസല്‍ഖൈമ ഒരുങ്ങി. വിവിധ ഇന്ത്യന്‍ കൂട്ടായ്മകളുടെ ആഭിമുഖ്യത്തിലാണ് റാസല്‍ഖൈമയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്.
റാക് ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷം ഇന്ത്യന്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍, ദേശീയ ഗാനാലാപനം എന്നിവ നടക്കും. പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അസോ. മാനേജ്മെന്‍റ് കമ്മിറ്റി അറിയിച്ചു. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ (ഐ.ആര്‍.സി) ആഭിമുഖ്യത്തില്‍ ഐ.ആര്‍.സി അങ്കണത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 8.30ന് കോണ്‍സല്‍ പ്രതിനിധി പതാക ഉയര്‍ത്തും. ജന.സെക്രട്ടറി അഡ്വ. നജ്മുദ്ദീന്‍ ഇന്ത്യന്‍ പ്രസിഡന്‍റിന്‍െറ സന്ദേശം വായിക്കും.  
റാക് കേരള സമാജത്തിന്‍െറ ആഭിമുഖ്യത്തില്‍ സമാജം അങ്കണത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കും. രാവിലെ 8.30ന് പതാക ഉയര്‍ത്തും. കുട്ടികള്‍ക്കായി ക്വിസ് മല്‍സരം, വ്യത്യസ്ഥ പരിപാടികളും നടക്കുമെന്ന് പ്രസിഡന്‍റ് നാസര്‍ അല്‍ദാന അറിയിച്ചു. കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍  ‘സ്വാതന്ത്ര്യത്തിന്‍െറ 70 ആണ്ടുകള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും. 15ന് രാത്രി 9.30ന് കെ.എം.സി.സി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ റേഡിയോ ഏഷ്യ വാര്‍ത്താ വിഭാഗത്തിലെ അനൂപ് കീച്ചേരിയായിരിക്കും പ്രഭാഷകനെന്ന് ജന.സെക്രട്ടറി ബഷീര്‍കുഞ്ഞ് അറിയിച്ചു. റാക് പ്രവാസി ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമെന്ന് പ്രസിഡന്‍റ് സുബ്രഹ്മണ്യന്‍ അറിയിച്ചു. ‘ഏഴ് പതിറ്റാണ്ട് സ്വാതന്ത്ര്യവും ദലിതാവസ്ഥകളും’ വിഷയത്തില്‍ ഇ.കെ. ദിനേശന്‍ പ്രഭാഷണം നടത്തും.
റാക് ചേതനയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് അക്ബര്‍ ആലിക്കര അറിയിച്ചു. പബ്ളിക് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യവും ദലിതരും’ വിഷയത്തില്‍ ചര്‍ച്ച നടക്കും. റേഡിയോ ഏഷ്യാ വാര്‍ത്താ വിഭാഗം മേധാവി ഹിഷാം അബ്ദുസ്സലാം പ്രഭാഷണം നടത്തും. റാക് യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ ‘സ്വാതന്ത്ര്യവും പ്രവാസികളും’ എന്ന വിഷയത്തില്‍ 19ന് സെമിനാര്‍ നടക്കുമെന്ന് ജന.സെക്രട്ടറി നസീര്‍ ചെന്ത്രാപ്പിന്നി അറിയിച്ചു. റാക് ഐ.ആര്‍.സിയില്‍ വൈകുന്നേരം എട്ടിന് നടക്കുന്ന ചടങ്ങില്‍ തസ്നി, സുബ്രഹ്മണ്യന്‍ സബീന ഷാജഹാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.