ശൈഖ് മുഹമ്മദ് കുതിരയോട്ട  മത്സരത്തില്‍ ശൈഖ് ഹംദാന്‍ ചാമ്പ്യന്‍

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്‍ഡുറന്‍സ് കപ്പിനുവേണ്ടിയുള്ള കുതിരയോട്ട മത്സരത്തില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തും ചാമ്പ്യനായി.  ദുബൈ എന്‍ഡുറന്‍സ് സിറ്റിയില്‍  നടന്ന 160 കിലോ മീറ്റര്‍ മത്സരത്തില്‍ 41 രാജ്യങ്ങളില്‍ നിന്നുള്ള 226 കുതിരയോട്ടക്കാരെ പിന്തള്ളിയാണ് ശൈഖ് ഹംദാന്‍ തുടര്‍ച്ചയായി രണ്ടാം തവണ കിരീടം ചൂടിയത്. ഇതോടെ രണ്ടു തവണ കിരീടം ചൂടിയ നാലുപേരില്‍ ഒരാളായി ശൈഖ് ഹംദാന്‍. 2012ലൂം 13ലും ചാമ്പ്യനായ അബ്ദുല്ല ഗാനിം  അല്‍ മര്‍റിയെ പിന്തള്ളിയാണ് ശൈഖ് ഹംദാന്‍ ശനിയാഴ്ച വെന്നിക്കൊടി പാറിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ കുതിരയോട്ട മത്സരങ്ങളിലൊന്നായ  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്‍ഡുറന്‍സ് കപ്പില്‍ അറേബ്യന്‍, ആഫ്രിക്കന്‍, യൂറേപ്യന്‍ കരുത്തന്മാരാണ് കുളമ്പടിയൊച്ച മുഴക്കിയത്.
രാവിലെ ഏഴുമണിക്ക് തുടങ്ങിയ മത്സരം അഞ്ചു ഘട്ടങ്ങളായായിരുന്നു. 40, 35,35,32,18 കി.മീറ്റര്‍ വീതമുള്ള ഘട്ടങ്ങളില്‍ ശൈഖ് ഹംദാന്‍െറ ലോഞ്ചിനെസ്  കുതിര കരുത്തുകാട്ടി.  സഈദ് മുഹമ്മദ് ഖലീഫ അല്‍ മെഹൈറി മൂന്നും ശൈഖ് ഹമീദ് ദല്‍മൂക്ക് ആല്‍ മക്തൂം ആറും സ്ഥാനത്തത്തെി. മൊത്തം ഒന്നരകോടി ദിര്‍ഹമാണ് ചാമ്പ്യന്‍ഷിപ്പിന്‍െറ സമ്മാനത്തുക.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.