ദുബൈ: എല്ലാവരും വീടുകളിലും പള്ളികളിലുമിരുന്ന് നോമ്പുതുറക്കുമ്പോള്‍ പിതാവും മൂന്ന് കുട്ടികളുമടങ്ങുന്ന ഈ കുടുംബം തെരുവിലേക്കിറങ്ങും. ഭക്ഷണ പാക്കറ്റുകളുമായുള്ള ഇവരുടെ പുറപ്പെടല്‍ വാഹന യാത്രികരെ നോമ്പ് തുറപ്പിക്കാനാണ്. സ്വദേശിയായ അബ്ബാസ് ഉബൈദ് അല്‍ സഫറും കുട്ടികളും കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്നതാണ് ഈ ദൗത്യം.
ഇഫ്താര്‍ സമയമാകുമ്പോള്‍ റോഡരികില്‍ നിന്ന് ഇവര്‍ വാഹന യാത്രികര്‍ക്ക് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്യും. നോമ്പുതുറ സമയത്ത് വീട്ടിലത്തൊന്‍ അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇവരുടെ സേവനം ആശ്വാസമാണ്. ചെറുപ്പത്തിലേ ജീവകാരുണ്യ മനസ്ഥിതി വളര്‍ത്താനാണ് കുട്ടികളെ കൂടെ കൂട്ടുന്നതെന്ന് അല്‍ സഫര്‍ പറയുന്നു. 13, 12 വയസ്സുള്ള പെണ്‍മക്കളും ആറുവയസ്സുകാരനായ മകനും പിതാവിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.