????.??.????? ??????????????? ????? ????? ?????????? ??????

ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ നാളെ  മുതല്‍ ഗതാഗത നിയന്ത്രണം 

ദുബൈ: പാത വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ ഒരുകിലോമീറ്റര്‍ ദൂരം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ആര്‍.ടി.എ അറിയിച്ചു. 404 ദശലക്ഷം ദിര്‍ഹം ചെലവില്‍ മറാകിഷ്- എയര്‍പോര്‍ട്ട് റോഡ് ജങ്ഷനില്‍ ആറ് ലെയിന്‍ ഫൈ്ളഓവറും രണ്ട് ലെയിന്‍ അടിപ്പാതയുമാണ് നിര്‍മിക്കുന്നത്. ഇതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് അറുതിയാകും. 
ആദ്യഘട്ട ഗതാഗത നിയന്ത്രണം അല്‍ ഖവാനീജ് ദിശയില്‍ എമിറേറ്റ്്സ് എയര്‍ലൈന്‍ ഹെഡ്ഓഫിസ് മുതല്‍ മറാകിഷ് റോഡ് ജങ്ഷനിലൂടെ ഹബ്തൂര്‍ ലൈറ്റണ്‍ ഗ്രൂപ്പ് ആസ്ഥാനത്തിന് സമീപം വരെയാണ്. രണ്ടുമാസത്തോളം ഈ ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. മറാകിഷ്- എയര്‍പോര്‍ട്ട് റോഡ് ജങ്ഷനില്‍ നിലവിലുള്ള സിഗ്നല്‍ എടുത്തുകളഞ്ഞാണ് ആറുവരി മേല്‍പ്പാലം ഉള്‍പ്പെടെയുള്ള ഇന്‍റര്‍ചേഞ്ച് നിര്‍മിക്കുന്നത്. ദുബൈ വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലേക്ക് മേല്‍പ്പാലത്തില്‍ നിന്ന് പ്രത്യേക പാതയും നിര്‍മിക്കും. എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് മറാകിഷ് റോഡിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ രണ്ടുവരി അടിപ്പാതയും നിര്‍മിക്കും. ഇതോടെ ഇന്‍റര്‍ചേഞ്ച് കടന്നുപോകാന്‍ വാഹനങ്ങള്‍ എടുക്കുന്ന സമയം ഏഴുമിനിറ്റില്‍ നിന്ന് ഒരുമിനിറ്റാക്കി കുറക്കാന്‍ സാധിക്കും.   
വാഹനങ്ങളുടെ സുഗമമായ നീക്കത്തിന് തടസ്സമുണ്ടാകാത്ത വിധത്തിലായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ മാഇത ബിന്‍ ഉദായ് പറഞ്ഞു. ഇപ്പോഴുള്ള ലെയിനുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയാണ് ചെയ്യുക. 2020ഓടെ 92 ദശലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ദുബൈ വിമാനത്താവളത്തിലേക്കുള്ള വാഹന തിരക്ക് പരിഗണിച്ചാണ് റോഡ് വികസനത്തിന് ആര്‍.ടി.എ തുറക്കം കുറിച്ചിരിക്കുന്നത്. പണി പൂര്‍ത്തിയാക്കി റോഡ് തുറന്നുകൊടുത്താല്‍ മുഹമ്മദ് ബിന്‍ റാശിദ് ഇന്‍റര്‍ചേഞ്ചില്‍ നിന്ന് കാസബ്ളാങ്ക ഇന്‍റര്‍ചേഞ്ചിലത്തൊനുള്ള സമയം 30 മിനിറ്റില്‍ നിന്ന് അഞ്ചായി കുറയും. മണിക്കൂറില്‍ 5000 വാഹനങ്ങള്‍ക്ക് കൂടി കടന്നുപോകാനുള്ള ശേഷി  റോഡിന് കൈവരും. കാസബ്ളാങ്ക റോഡ്, നാദ് അല്‍ ഹമര്‍ റോഡ് ജങ്ഷനുകളിലും അടുത്തഘട്ടത്തില്‍ പാലങ്ങളും ടണലുകളും നിര്‍മിക്കും. അല്‍ റാശിദിയ ഇന്‍റര്‍ചേഞ്ച് മുതല്‍ മറാകിഷ് ഇന്‍റര്‍ചേഞ്ച് വരെ മൂന്ന് ലെയിനുകളുള്ള സര്‍വീസ് റോഡും പദ്ധതിയിലുണ്ട്. 
അല്‍ റാശിദിയ ഇന്‍റര്‍ചേഞ്ചില്‍ നിര്‍മിക്കുന്ന ആറുവരി മേല്‍പ്പാലം വാഹനങ്ങളുടെ കാത്തിരിപ്പ് സമയം 13 മിനിറ്റില്‍ നിന്ന് ഒരു മിനിറ്റാക്കി കുറക്കും. നാദ് അല്‍ ഹമര്‍- എയര്‍പോര്‍ട്ട് റോഡ് ജങ്ഷനിലും കാസബ്ളാങ്ക- എയര്‍പോര്‍ട്ട് റോഡ് ജങ്ഷനിലും ഇന്‍റര്‍ചേഞ്ച് നിര്‍മിക്കുന്നുണ്ട്. അല്‍ ഗര്‍ഹൂദില്‍ നിന്ന് ടെര്‍മിനല്‍ ഒന്നിലേക്കും മൂന്നിലേക്കും സുഗമമായി സഞ്ചരിക്കാന്‍ പ്രത്യേക പാതയും വരും. എല്ലാ പദ്ധതികളും 2017 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ആര്‍.ടി.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.