പെട്രോള്‍, ഡീസല്‍ വില  വര്‍ധിപ്പിച്ചു

ദുബൈ: ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. 10 മുതല്‍ 11.5 ശതമാനം വരെയാണ് വര്‍ധന. ഏഴുമാസത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും.
ഓരോ മാസവും ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നതിന് രൂപവത്കരിച്ച സമിതിയാണ് ഏപ്രിലിലെ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രഖ്യാപിച്ചത്. 
പെട്രോളിന് 11.6 ശതമാനം വരെയും ഡീസലിന് 11.4 ശതമാനവും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 1.47 ദിര്‍ഹം വിലയുള്ള സൂപ്പര്‍ പെട്രോളിന് അടുത്തമാസം 1.62 ദിര്‍ഹം നല്‍കണം.
 സ്പെഷ്യല്‍ പെട്രോളിന് 1.51 ദിര്‍ഹമായി വര്‍ധിക്കും. നിലവില്‍ 1.36 ദിര്‍ഹമാണ് വില. ഇ പ്ളസ് പെട്രോളിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്. 1.29 ദിര്‍ഹമായിരുന്നത് 1.44 ദിര്‍ഹമായാണ് ഉയര്‍ത്തിയത്. 
ഡീസല്‍ വില ഒരു ദിര്‍ഹം നാലു ഫില്‍സില്‍ നിന്ന് ഒരു ദിര്‍ഹം 56 ഫില്‍സായി വര്‍ധിപ്പിച്ചു. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് യു.എ.ഇയില്‍ ഇന്ധനവില നിയന്ത്രണം എടുത്തുമാറ്റിയത്. അന്ന് കുത്തനെ വില ഉയര്‍ന്നെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ അന്താരാഷ്ട്ര വിലക്കനുസരിച്ച് ആഭ്യന്തര വിപണിയിലെ വില കുറയുകയായിരുന്നു. ഏഴുമാസത്തിന് ശേഷമാണ് ഇന്ധനവില ഉയരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.