അബൂദബി: യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് ഇന്ത്യന്‍ വിപണി ലക്ഷ്യംവെച്ച് പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇത്തിഹാദിന്‍െറ വളര്‍ച്ചയില്‍ ഇന്ത്യ സുപ്രധാന വിപണിയാണെന്നും ജെറ്റ് എയര്‍വേസുമായുള്ള പങ്കാളിത്തം വഴി കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കാനാണ് ശ്രമമെന്നും പുതുതായി ചുമതലയേറ്റ സി.ഇ.ഒ പീറ്റര്‍ ബോംഗാര്‍ട്നര്‍ വ്യക്തമാക്കി.
കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് പരിഗണിക്കും. ഇത്തിഹാദ് ലോക തലത്തില്‍ കൂടുതല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും ശൃംഖല വിപുലപ്പെടുത്താനും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മേയ് ആദ്യം ജെയിംസ് ഹോഗന്‍ ഗ്രൂപ്പ് സി.ഇ.ഒയും പ്രസിഡന്‍റും ആയി ചുമതലയേറ്റതിനെ തുടര്‍ന്നാണ് പീറ്റര്‍ ബോംഗാര്‍ട്നര്‍ ഇത്തിഹാദ് എയര്‍വേസിന്‍െറ സി.ഇ.ഒ ആയത്. പതിറ്റാണ്ടിനുള്ളില്‍ 200 വിമാനങ്ങള്‍ കൂടി ഇത്തിഹാദിന്‍െറ ശൃംഖലയില്‍ അണിചേരും.
ജെറ്റ് എയര്‍വേസുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയില്‍ മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ജെറ്റ് എയര്‍വേസിന് അബൂദബിയിലെ ഇത്തിഹാദിന്‍െറ ആഗോള ശൃംഖലയിലേക്ക് പ്രവേശം ലഭിച്ചു. ഇന്ത്യയിലെ അവസരം ഗൗരവത്തോടെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും പീറ്റര്‍ ബോംഗാര്‍ട്നര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ 15 നഗരങ്ങളിലേക്കാണ് സര്‍വീസുള്ളത്. വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് എയര്‍ബസ് എ 380 സര്‍വീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വ്യോമയാന മേഖലയിലെ മത്സരത്തെ നേരിടാന്‍ ഇത്തിഹാദ് സന്നദ്ധമാണ്. മത്സരം വ്യവസായത്തിനും യാത്രക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യും. അതേസമയം, സബ്സിഡി സംബന്ധിച്ച് അമേരിക്കന്‍ വിമാന കമ്പനികളും ഗള്‍ഫ് കമ്പനികളും തമ്മിലുള്ള വിവാദത്തില്‍ പ്രതികരിക്കാന്‍ ബോംഗാര്‍ട്നര്‍ തയാറായില്ല. ഇത്തിഹാദ് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫസ്റ്റ് ക്ളാസ് ലോഞ്ച് ആരംഭിച്ചിട്ടുണ്ട്. എല്ലാ അത്യാധുനിക സംവിധാനങ്ങളുമുള്ള ലോഞ്ച് തിങ്കളാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.